ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു

Loading...

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. ലോകത്താകമാനം  5,52,112  ലക്ഷം പേരാണ് മരിച്ചത്. ഒരു കോടി ഇരുപത്തൊന്ന് ലക്ഷത്തി അറുപത്തിനാലായിരത്തി ഒരുന്നൂറ്റി പത്തൊമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എഴുപത് ലക്ഷത്തി മുപ്പതിനായിരത്തി ആറ് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി പതിമൂവായിരത്തി ഇരുന്നൂറ്റി എണ്‍പത് പുതിയ കേസുകളും 5,518 മരണവും റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയില്‍ ഇന്നലെ 890 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തി എണ്ണൂറ്റി അറുപത്തിരണ്ട് ആയി. ഇവിടെ 61,848 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക  

ബ്രസീലില്‍ ഇന്നലെ 1,187 പേരാണ് മരിച്ചത്. 68,055 ആണ് രാജ്യത്തെ മരണസംഖ്യ. റഷ്യയില്‍ 173 പേര്‍ കൂടി മരിച്ചു. 10,667 ആണ് ഇവിടുത്തെ മരണസംഖ്യ.

സ്‌പെയിനില്‍ ഇന്നലെ നാല് പേരും ഫ്രാന്‍സില്‍ 32 പേരും ബെല്‍ജിയത്തില്‍ രണ്ട് പേരുമാണ് ഇന്നലെ മരിച്ചത്. ഇറ്റലിയില്‍ 15 പേരും ബ്രിട്ടനില്‍ 126 പേരും മരിച്ചു. മെക്‌സിക്കോയില്‍ 895 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 32,014 ആയി.

ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തി ഇരുപത്തയ്യായിരം കടന്നു. ഇവിടെ മരണസംഖ്യ 12,270 ആണ്. 4,922 ആണ് പാകിസ്താനിലെ മരണസംഖ്യ.

ഇന്തോനേഷ്യ-3,359, കാനഡ-8,737, ഓസ്ട്രിയ-706, ഫിലിപ്പൈന്‍സ്-1,314, ഡെന്‍മാര്‍ക്ക്-609, ജപ്പാന്‍-980, ഇറാഖ്-2,779, ഇക്വഡോര്‍-4,873 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം