കോഴിക്കോട് : ( www.truevisionnews.com ) ആറ് മണിയെന്ന വോട്ടിംഗ് സമയം അവനാനിക്കുമ്പോൾ പോളിംഗ് ബൂത്തുകൾക്ക് മുന്നിലെ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ. 5.55 ന് ക്യൂവിൽ നിക്കുന്നവർക്കെല്ലാം ടോക്കൺ നൽകി തുടങ്ങി.
പോളിംഗ് രാത്രി വൈകുന്നവരെ നടക്കുന്ന സ്ഥിതിയാണുള്ളത്. വടകര താലൂക്കിലാണ് തുടക്കം മുതൽ ഒടുക്കം വരെ പോളിംഗ് മന്ദഗതിയിലാണ് നടന്നത്.
വോട്ടിംഗ് മിഷ്യൻ പണി മുടങ്ങിയ ബൂത്തുകളിൽ വോട്ടെടുപ്പ് രാത്രി എട്ട് മണി വരെ നടക്കാനാണ് സാധ്യത. രാത്രിയാകുന്നതോടെ വെളിച്ച സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ ആരംഭിച്ചു.
ചുരുങ്ങിയത് മൂന്ന് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് താലൂക്കിലെ പലയിടയിടത്തും വോട്ട് ചെയ്യാനായത്.
വൈകിട്ട് 5.30 ന് പുറത്തുവന്ന പോളിംഗ് ശതമാനം ഇങ്ങനെ:
കോഴിക്കോട് മണ്ഡലം: 66.44%, ബാലുശ്ശേരി: 66.80%, എലത്തൂർ: 65.94%, കോഴിക്കോട് നോർത്ത്: 64.68% , കോഴിക്കോട് സൗത്ത്: 65.19% , ബേപ്പൂർ: 66.90% , കുന്നമംഗലം: 67.41% , കൊടുവള്ളി: 68.19%
വടകര മണ്ഡലം: 66.93%, വടകര: 67.94% ,കുറ്റ്യാടി: 64.41% , നാദാപുരം: 64.35% , കൊയിലാണ്ടി: 66.53% , പേരാമ്പ്ര: 67.03% , തലശ്ശേരി: 69.39% ,കൂത്തുപറമ്പ്: 68.19%.
#Hundreds #voters #queue #up #Vadakara #taluk #despite #voting #hours #ending