#Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

 #Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു
Apr 8, 2024 07:46 PM | By Meghababu

അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത് മൂന്നാറാണ്. കണ്ണുകളെയും മനസ്സിനെയും ഒരേപോലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ ഒരിക്കിയിരിക്കുന്നത്.

പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ ഭൂപ്രകൃതിക്ക് അടുക്കും ചിട്ടയുമുണ്ടാക്കിയത്. മൂന്നാർ യാത്രയിൽ ഇനി രാജമലയും സന്ദര്‍ശിക്കാം. വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുൻപ് അടച്ച ഇരവികുളം ദേശീയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു.

രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. ജനുവരി 31 മുതലായിരുന്നു ഉദ്യാനം അടച്ചത്. എന്നാൽ മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടക്കുന്നതിനുമായിട്ടാണ് എല്ലാ വര്‍ഷവും ഈ കാലയളവില്‍ പാര്‍ക്ക് അടച്ചിടുന്നത്.

ഉദ്യാനം തുറന്നതോടെ വരും ദിവസങ്ങളില്‍ പുതിയതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങളുടെ കണക്കെടുപ്പ് നടത്തും.കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്കു മാത്രമേ കുഞ്ഞുങ്ങളുടെ ക്യത്യമായ എണ്ണം ലഭിക്കുകയുള്ളൂ.

കഴിഞ്ഞ വര്‍ഷം നൂറ്റിഇരുപത്തഞ്ചോളം വരയാടിന്‍ കുഞ്ഞുങ്ങള്‍ പുതിയതായി പിറന്നിരുന്നു. അടച്ചിടലിന് ശേഷം ഉദ്യാനം തുറന്നതോടെ മൂന്നാറിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

#Holiday #celebrated #Rajamala #Iravikulam # National #Park #opened

Next TV

Related Stories
അപ്പൊ എങ്ങനാ....പോവാലേ? മഴക്കാലം ആസ്വദിക്കാൻ വേഗം വിട്ടോ, പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങുന്ന ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടം കാണാൻ

Jul 4, 2025 07:24 PM

അപ്പൊ എങ്ങനാ....പോവാലേ? മഴക്കാലം ആസ്വദിക്കാൻ വേഗം വിട്ടോ, പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങുന്ന ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടം കാണാൻ

പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന്​ തു​ള​ച്ചി​റ​ങ്ങുന്ന ഞ​ണ്ടി​റു​ക്കി വെ​ള്ള​ച്ചാ​ട്ടത്തിലേക്കൊരു യാത്ര...

Read More >>
Top Stories










GCC News






//Truevisionall