#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി
Apr 26, 2024 10:17 PM | By Athira V

( www.truevisionnews.com  ) ‌ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ കോൾ ചെയ്യാനാകും. ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്സാപ്പിന്റെ പുതിയ ഫീച്ചര്‍. ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്.

ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റിങ്ങിന് ശേഷം വൈകാതെ എല്ലാ യൂസർമാരിലേക്കും ഈ ഫീച്ചറെത്തും. വാട്ട്സാപ്പിലെ കോൾ ടാബിൽ ഒരു ഡയലർ ഷോർട്ട്കട്ട് ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, നിലവിലുള്ളതുപോലെ ഇന്റർനെറ്റ് ഉപയോഗപ്പെടുത്തിയാകും ഇവിടെയും കോളുകൾ നടക്കുക.

കഴിഞ്ഞ ദിവസം ഐഫോൺ ഉപഭോക്താക്കൾക്കായി വാട്ട്സാപ്പ് പാസ് കീ വെരിഫിക്കേഷൻ അവതരിപ്പിച്ചിരുന്നു. ആറുമാസങ്ങൾക്ക് മുൻപാണ് ആൻഡ്രോയിഡ് പതിപ്പിൽ ഈ ഫീച്ചർ പരിചയപ്പെടുത്തിയത്. അക്കൗണ്ടുകളുടെ വെരിഫിക്കേഷൻ പ്രക്രിയ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിലവിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോ​ഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം ഇല്ലാതാവും. ഇതിന് പകരമായി ഫേഷ്യൽ റെക്കഗ്നിഷൻ, ബയോമെട്രിക്‌സ്, ആപ്പിൾ പാസ് കീ മാനേജറിൽ ശേഖരിച്ച പിൻ എന്നിവ ഉപയോഗിച്ചാൽ മതിയാകും അക്കൗണ്ട് വെരിഫൈ ചെയ്യാനായി.

ഇത് നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്ക് അടുത്തിടെ ആപ്പ് അവതരിപ്പിച്ച അപ്ഡേറ്റുകള്‍ ലഭ്യമാകും.

#whatsapp #working #app #dialler #feature #call #unsaved #contacts

Next TV

Related Stories
#iphone |കണ്‍ട്രോള്‍ സെന്ററിലെ മാറ്റം; ഐഫോണ്‍ ഇനി എളുപ്പം സ്വിച്ച് ഓഫ് ചെയ്യാം

Jun 15, 2024 10:43 PM

#iphone |കണ്‍ട്രോള്‍ സെന്ററിലെ മാറ്റം; ഐഫോണ്‍ ഇനി എളുപ്പം സ്വിച്ച് ഓഫ് ചെയ്യാം

പുതിയ അപ്‌ഡേറ്റില്‍ ഫോണ്‍ അതിവേഗം ഓഫ് ആക്കുന്നതിനുള്ള ബട്ടണ്‍ കണ്‍ട്രോള്‍ സെന്ററില്‍ തന്നെ ലഭിക്കും....

Read More >>
#atm | ബാങ്ക് മാറി എടിഎം ഉപയോഗിക്കുന്നവരാണോ? ജാഗ്രത വേണം, ഇടപാടുകള്‍ക്ക് ചെലവേറാന്‍ സാധ്യത

Jun 14, 2024 03:11 PM

#atm | ബാങ്ക് മാറി എടിഎം ഉപയോഗിക്കുന്നവരാണോ? ജാഗ്രത വേണം, ഇടപാടുകള്‍ക്ക് ചെലവേറാന്‍ സാധ്യത

17ല്‍നിന്ന് 23 രൂപയായി ഉയര്‍ത്തുമെന്നാണ് സൂചന. ഒരു ബാങ്കിന്റെ ഉപയോക്താവ് മറ്റൊരു ബാങ്കിന്റെ എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ ഉപയോക്താവിന്റെ...

Read More >>
#Apple | ഐഒഎസ് 18 അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

Jun 8, 2024 04:38 PM

#Apple | ഐഒഎസ് 18 അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

ജൂണ്‍ 10 ന് ആരംഭിക്കുന്ന വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും പുതിയ ഐഫോണ്‍ സോഫ്റ്റ്വെയർ...

Read More >>
#importanttips | ഓടുന്ന കാറിൽ തീപിടിച്ച് വീണ്ടും മരണം! ഓടുന്ന കാറിന് തീ പിടിച്ചാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും..

Jun 7, 2024 05:26 PM

#importanttips | ഓടുന്ന കാറിൽ തീപിടിച്ച് വീണ്ടും മരണം! ഓടുന്ന കാറിന് തീ പിടിച്ചാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും..

ഓടിക്കൊണ്ടിരിക്കുന്നതോ നിര്‍ത്തിയിട്ടതോ ആയ വാഹനങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി കൂടി...

Read More >>
 #WhatsApp | വാട്‌സ്‌ആപ്പ് ബിസിനസ് ആപ്പില്‍ വെരിഫൈഡ് ബാഡ്‌ജുകള്‍; പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റ

Jun 7, 2024 10:43 AM

#WhatsApp | വാട്‌സ്‌ആപ്പ് ബിസിനസ് ആപ്പില്‍ വെരിഫൈഡ് ബാഡ്‌ജുകള്‍; പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റ

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാട്‌സ്‌ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് സാമൂഹ്യമാധ്യമ ഭീമനായ...

Read More >>
#Oppof27|നിരവധി സവിശേഷ ഫീച്ചറുകൾ അടങ്ങിയ എഫ്27 സീരീസ് ഫോണുകളുമായി ഒപ്പോ

Jun 2, 2024 04:24 PM

#Oppof27|നിരവധി സവിശേഷ ഫീച്ചറുകൾ അടങ്ങിയ എഫ്27 സീരീസ് ഫോണുകളുമായി ഒപ്പോ

പുതിയ മൂന്ന് സ്മാര്‍ട്ട്ഫോണുകൾ എഫ് സീരീസ് അവതരിപ്പിക്കുമെന്നാണ്...

Read More >>
Top Stories