( www.truevisionnews.com ) ഒരു കാലത്ത് തെന്നിന്ത്യയില്‍ തിളങ്ങി നിന്ന നടിയാണ് കാജല്‍ അഗര്‍വാള്‍ എന്നാല്‍ അടുത്തിടെ സജീവമല്ലാത്ത താരം ഇന്ത്യന്‍ 2 പോലുള്ള ചിത്രങ്ങളിലൂടെ ശക്തമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ് സത്യഭാമ. കരുത്തുറ്റ പൊലീസ് വേഷത്തിലാണ് കാജല്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നത്.
നേരത്തെ വന്ന ചിത്രത്തിന്‍റെ പ്രമോഷണല്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 17നാണ് ചിത്രം റിലീസാകുന്നത്.
അതേ സമയം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ എന്നും പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് കാജല്‍. അതില്‍ വെള്ള വസ്ത്രത്തില്‍ ഗ്ലാമര്‍ ക്യൂനായി പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് കാജല്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
വിവാഹത്തിന് ശേഷം വലിയൊരു ഇടവേള എടുത്ത കാജല്‍. അടുത്തിടെ ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. പഴയ ഗ്ലാമര്‍ ഗേള്‍ തിരിച്ചെത്തിയെന്നാണ് പുതിയ ചിത്രങ്ങള്‍ക്ക് അടിയിലുള്ള പ്രതികരണങ്ങള്‍.
കമല്‍ഹാസന്‍ ഷങ്കര്‍ ടീം ഒരുക്കുന്ന ഇന്ത്യന്‍ 2വിലും കാജല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ജൂണിലാണ് റിലീസാകുന്നത്.
#kajalaggarwal #gorgeous #glamour #photoshoot #white #lehenga