(truevisionnews.com) ആർക്കൊപ്പം എസ്ബിഐ ? ഇലക്ടറൽ ബോണ്ടിൽ ബാങ്കിൻ്റെ ഒത്തുകളി നാടകം പൊളിച്ച് സുപ്രീം കോടതി രാജ്യത്തിൻ്റെ അധികാരം കൈയ്യാളുന്ന രാഷ്ട്രീയ നേതാക്കൾ വാങ്ങിക്കൂട്ടിയ കോടനുകോടികൾ സംഭാവന നൽകിയത് ആര്? എന്തിന്? അധികാരികളെ പ്രീണിപ്പിക്കാൻ ഏതൊക്കെ കരങ്ങൾ കോർത്തു എന്ന് അറിയാൻ രാജ്യത്തെ പൗരന് അവകാശമില്ലേ?
അറിയാനുള്ള അവകാശം മൗലികാവകാശമായുള്ള രാജ്യത്ത് ഒരു പാർലമെൻ്റ് തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തി നിൽക്കെ രാഷ്ട്രീയ പാർട്ടികൾക്കും അവർക്ക് പണം കൈമാറാൻ ഇടനില നിന്ന എസ്ബിഐ ബാങ്കിൻ്റെ രാഷ്ട്രീയ ഒളിച്ചു കളി നാടകം ഒടുവിൽ സുപ്രീം കോടതി പൊളിച്ചു.
ആർക്കൊപ്പമാണ് എസ്ബിഐ ?ഇലക്ടറൽ ബോണ്ടിൽ ബാങ്കിൻ്റെ ഒത്തുകളി നാടകം പൊളിക്കാൻ ശക്തമായ താക്കീത് കൂടിയാണ് സുപ്രിം കോടതി നൽകിയിട്ടുള്ളത്.
ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും ഇതുവരെ കൈമാറിയിട്ടില്ല.
ഒറ്റ ക്ലിനിക്കിൽ തന്നെ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനുള്ള സൗകര്യം ഉണ്ടായിട്ടും എന്തിനു വേണ്ടിയാണ് ഈ കാലതാമസം ഒടുവിൽ ഇന്ന് രാജ്യത്തിൻറെ പരമോന്നത കോടതി ചോദിച്ചു.
ഏതൊരു ഇന്ത്യൻ പൗരനും വിവരങ്ങൾ അറിയാനുള്ള അവകാശമുള്ള ഈ രാജ്യത്ത് തന്നെയാണ് സുപ്രീംകോടതിയുടെ വിധിയെ പോലും കാറ്റിൽ പറത്തി കൊണ്ടുള്ള നീക്കം. ജൂൺ 30 വരെ സമയം നീട്ടണമെന്ന് ആവശ്യപ്പെടുമ്പോൾ ഈ നാലുമാസക്കാലം ആരെ സംരക്ഷിക്കാൻ വേണ്ടിയാണ്? പൊതു തെരഞ്ഞെടുപ്പ് ആണോ വിവരങ്ങൾ നൽകാൻ ഉള്ള തടസ്സം.
എസ്ബിഐയുടെ വിവരങ്ങൾ നൽകാനുള്ള വിമുഖതയോടൊപ്പം തന്നെ പരിശോധിക്കേണ്ട മറ്റു കാര്യമാണ് ബോണ്ട് വഴി കൂടുതൽ പണം സ്വീകരിച്ചവരുടെ കണക്കും ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബിജെപിയാണ് .
മൊത്തം ബോണ്ടിന്റെ 57% ആണിത് 2018 മുതൽ 2022 വരെയുള്ള കണക്കുകൾ പ്രകാരം 9500 കോടി രൂപയാണ് വിവിധ പാർട്ടികൾക്ക് ബോണ്ടിൽ ലഭിച്ചത് 5200 കോടിയും ലഭിച്ചിരിക്കുന്നത് ബിജെപിക്കാണ് രണ്ടാമതായി കോൺഗ്രസ്സ് 10 ശതമാനം 950 കോടി .
ഈ തുകകൾ എല്ലാം എവിടെ നിന്ന് വന്നു എന്നതിനാണ് എസ്ബിഐക്ക് ഉത്തരമില്ലാത്തത്.
ആയിരം, പതിനായിരം, ലക്ഷം, പത്തു ലക്ഷം,കോടി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ബോണ്ടുകൾ ഉള്ളത് ഇതിൽ 99% വും ബോണ്ട് പോയിരിക്കുന്നത് 10 ലക്ഷത്തിനു മുകളിലേക്കുള്ള തുകകളുടെതാണ് എന്തിരുന്നാലും ഇത്രയും ഭീമമായ തുക സാധാരണ ജനങ്ങൾ നിന്നും ഒരു പാർട്ടിയിലേക്കും സംഭാവനയായി പോവില്ല പിന്നെ ഇത്രയും ഭീമമായ തുകകൾ ആര് നൽകി .
ഇത്തരം ചോദ്യങ്ങൾക്കു ഉത്തരം ഇല്ലാതെയിരിക്കുമ്പോൾ ആണ് 26 ദിവസം എസ് ബി ഐ എന്തു ചെയ്തു എന്ന രൂക്ഷ വിമർശനവുമായി കോടതി വന്നത്.
ജൂൺ 30 വരെ സമയം വേണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി പകരം നാളെ തന്നെ വിവരങ്ങൾ കൈമാറണം എന്നും മാർച്ച് 15 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി പറഞ്ഞു. ഉത്തരവ് പാലിച്ചില്ലെങ്കിൽ കനത്ത നടപടികൾ സ്വീകരിക്കുമെന്ന താക്കീതും സുപ്രീം കോടതി എസ് ബി ഐക്കു നൽകി.
#SBI #whom? #SupremeCourt #destroys #bank #collusion #drama #electoralbonds