#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

#cookery |വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി
Apr 4, 2024 04:00 PM | By Susmitha Surendran

(truevisionnews.com)  വിഷുവിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...

കടല പരിപ്പ് - അര കിലോ

ശർക്കര - അര കിലോ (മധുരത്തിന് ആവശ്യത്തിന്)

ഏലക്ക - 3 സ്പൂൺ

നെയ്യ് - 150 ഗ്രാം

മൈദ - ഒരു കിലോ

സൺഫ്ലവർ ഓയിൽ / നെയ്യ് - കുഴയ്ക്കാൻ ആവശ്യത്തിന്

ഉപ്പ് - ഒരു നുള്ള്

മഞ്ഞ ഫുഡ് കളർ അല്ലെങ്കിൽ മഞ്ഞൾപൊടി - ഒരു സ്പൂൺ (നിറം കിട്ടുന്നതിന്)

വെള്ളം - കുഴയ്ക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

മൈദ ഒരു വലിയ പാത്രത്തിലേക്ക് എടുത്ത ശേഷം ഉപ്പും, കളർ അല്ലെങ്കിൽ മഞ്ഞൾപൊടി, കുറച്ചു എണ്ണ , ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ചു ചപ്പാത്തി മാവിനെക്കാളും കുറച്ചുകൂടെ മൃദുവായി കുഴച്ചു എടുക്കുക.

അതിനു ശേഷം മാവിന് മുകളിൽ എണ്ണ ഒഴിച്ച് ഒരു മണിക്കൂർ അടച്ചു വയ്ക്കുക. കടലപ്പരിപ്പ് നന്നായി കഴുകി കുക്കറിൽ ഒരു മൂന്ന് വിസിൽ വച്ച് വേവിച്ചു എടുക്കുക.

അതിനു ശേഷം വെള്ളം നന്നായി ഒരു അരിപ്പ ഉപയോഗിച്ച് കളഞ്ഞതിനു ശേഷം മിക്സിയുടെ ജാറിലേക്കു കടലപരിപ്പ്, ഏലക്കയും ചേർത്ത് വെള്ളം ഇല്ലാതെ പൊടിച്ചു എടുക്കുക.

ഒരു വലിയ ചീന ചട്ടി വച്ച് ചൂടാകുമ്പോൾ പൊടിച്ച കടലപ്പരിപ്പ്, ഏലക്ക, ചേർത്ത് അതിലേക്കു ശർക്കര കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശർക്കര നന്നായി കടകപരിപ്പിൽ യോജിച്ചു കഴിയുമ്പോൾ അതിലേക്കു നനവ് കിട്ടുന്നതിന് നെയ്യ് ചേർത്ത് കൊടുക്കാം. ചെറിയ ഉരുളകൾ ആകാവുന്ന പാകം ആകുന്നവരെ ഇളക്കി യോജിപ്പിച്ചു തണുക്കാൻ വയ്ക്കുക.

തണുത്ത ശേഷം ചെറിയ ഉരുളകൾ ആക്കി മാറ്റി വയ്ക്കുക. കുഴച്ചു വച്ചിട്ടുള്ള മൈദാ മാവിൽ നിന്നും ചെറിയ ഒരു ഉരുള എടുത്തു പരത്തി അതിന്റെ ഉള്ളിൽ കടലപ്പരിപ്പ് കൂട്ട് ഒരു ഉരുള ആക്കി വച്ച് മാവ് കൊണ്ട് മൂടി വീണ്ടും പരത്തി കടല പരിപ്പ് ഉള്ളിൽ വരുന്ന പോലെ പരതി മൃദുലമായ ചപ്പാത്തി പോലെ ആക്കി ദോശ കല്ല് ചൂടാകുമ്പോൾ അതിലേക്ക് വച്ച് നെയ്യും തടവി കൊടുത്തു രണ്ടു വശവും വേവിച്ചു എടുക്കാവുന്നതാണ്.

#How #about #preparing #delicious #stew #boli #Vishu #eat #Sadya?...

Next TV

Related Stories
#tea |  ചായ ഉണ്ടാക്കാൻ നോക്കുകയാണോ? എങ്കിൽ ഈ രീതിയിൽ ഒന്ന് ഉണ്ടാക്കിനോക്കാം ...

Dec 6, 2024 07:29 AM

#tea | ചായ ഉണ്ടാക്കാൻ നോക്കുകയാണോ? എങ്കിൽ ഈ രീതിയിൽ ഒന്ന് ഉണ്ടാക്കിനോക്കാം ...

ഈ ഒരു ചായ മതി ഇന്ന്, സ്നേഹം പങ്കുവെയ്ക്കാൻ...

Read More >>
#breadomelette | മുട്ട കഴിക്കാൻ ഇഷ്ടമില്ലേ? എങ്കിൽ ബ്രെഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കാം

Nov 28, 2024 10:27 PM

#breadomelette | മുട്ട കഴിക്കാൻ ഇഷ്ടമില്ലേ? എങ്കിൽ ബ്രെഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കാം

ധാരാളം പ്രോട്ടീനും കാൽസ്യവും അടങ്ങിയിരിക്കുന്ന മുട്ട ആരോഗ്യത്തിന് ഏറെ ഗുണം...

Read More >>
#Chikenstew | എളുപ്പത്തിൽ തയ്യാറാക്കാം ഈ ചിക്കൻ സ്റ്റ്യൂ

Nov 26, 2024 05:39 PM

#Chikenstew | എളുപ്പത്തിൽ തയ്യാറാക്കാം ഈ ചിക്കൻ സ്റ്റ്യൂ

നല്ല ചൂടുള്ള ചപ്പാത്തിയുടെ കൂടെയോ,ദോശയുടെ കൂടെയോ,നല്ല സോഫ്റ്റ് ആയ പുട്ടിന്റെ കൂടെയോ കൂട്ടി കഴിക്കാവുന്ന ചിക്കൻ...

Read More >>
#njandukkari | ആർക്കും ഇഷ്ടപ്പെടും തേങ്ങാ അരച്ച ഈ  ഞണ്ടു കറി

Nov 19, 2024 09:18 PM

#njandukkari | ആർക്കും ഇഷ്ടപ്പെടും തേങ്ങാ അരച്ച ഈ ഞണ്ടു കറി

ചപ്പാത്തിയുടെ കൂടെയോ ദോശയുടെ കൂടെയോ ചോറിന്റെ കൂടെയോ കൂട്ടി...

Read More >>
#cookery |  മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം എളുപ്പത്തിൽ

Nov 17, 2024 01:49 PM

#cookery | മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം എളുപ്പത്തിൽ

ചോറിനൊപ്പം കൂട്ടാൻ അടിപൊളി മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം വളരെ...

Read More >>
#Chammanthi|  കുടംപുളി കൊണ്ടുള്ള സ്‌പെഷ്യല്‍ ചമ്മന്തി

Nov 11, 2024 01:38 PM

#Chammanthi| കുടംപുളി കൊണ്ടുള്ള സ്‌പെഷ്യല്‍ ചമ്മന്തി

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളില്‍ അന്ന് അവധിയായിരിക്കും....

Read More >>
Top Stories