(truevisionnews.com) വടകരയിൽ രാത്രി വൈകിയും പോളിങ് തുടരുന്നു. പുതിയാപ്പ് ജെ.ബി. സ്കൂളിലെ പോളിങ് ബൂത്തിൽ മാത്രം ഇരുന്നൂറോളം പേർ വോട്ട് ചെയ്യാനായി കാത്തുനിൽക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ പോളിങ് പൂർത്തിയാകുവാൻ പത്തുമണി കഴിയും. നിലവിൽ 72 ശതമാനത്തിലധികം പോളിങ് വടകരയിൽ രേഖപ്പെടുത്തിയിരുന്നു.
അതേസമയം തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ആശ്വസിയിലെ കല്ലുംപുറത്ത് വിമേഷ് (42) ആണ് മരിച്ചത്.
ബൂത്തില്‍ രണ്ട് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വിമേഷിന് വോട്ട് ചെയ്യാനായത്. ഇവിടെ പോളിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ ആണ് തുടരുന്നത്.
അറുന്നൂറോളം പേര്‍ ഇനിയും വോട്ട് രേഖപ്പെടുത്താൻ കാത്തുനില്‍ക്കുകയാണ്. വിമേഷിന്‍റെ മരണത്തോടെ കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിംഗിനിടെ കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം എട്ടായി.
#Polling #continues #late #night #Vadakara #Long #line #voters #most #booths