#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്
Mar 7, 2024 04:21 PM | By VIPIN P V

കൊച്ചി: (truevisionnews.com) ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിംഗ് പുതിയ സ്‌മാർട്ട്‌ ഫോൺ - 2എ പുറത്തിറക്കി.

ഉപഭോക്‌തൃ ആവശ്യങ്ങളെല്ലാം പരിഗണിച്ച് തയ്യാറാക്കിയ ഫോൺ തനത് പ്രോസസർ, അസാധാരണ 50 എംപി ഡ്യുവൽ പിൻ ക്യാമറ, എക്സ്ട്രാ ബ്രൈറ്റ് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേ എന്നിവ ഉൾപ്പെടുന്നതാണ്.

മികച്ച വേഗവും കൃത്യതയും വ്യക്തതയും കാര്യക്ഷമതയും ഊർജ്ജശേഷിയും വാഗ്‌ദാനം ചെയ്യുന്നു. ഫോൺ 2എ മൂന്ന് മോഡലുകളിലായാണ് വിപണിയിലെത്തുന്നത്.

8ജിബി /128ജിബിക്കു 23,999രൂപ, 8ജിബി/ 256ജിബിക്കു 25,999രൂപ, 12ജിബി/ 256ജിബി ക്കു 27,99 എന്നിങ്ങനെയാണ് വില. നിബന്ധനകൾക്ക് വിധേയമായി പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.

സ്‍മാർട്ട് ഫോണിന് പുറമെ നത്തിംഗ് സബ് ബ്രാൻഡായ സിഎംഎഫിനു കീഴിൽ ബഡ്‌സും നെക്ക്‌ബാൻഡ് പ്രോയും പുറത്തിറക്കുന്നുണ്ട്. ആദ്യത്തെ 50 ഡിബി ഹൈബ്രിഡ് എഎൻസി ഉപകരണമാണ് നെക്ക്‌ബാൻഡ് പ്രോ. മികവുറ്റ ശബ്ദ നിലവാരം ഉറപ്പു നൽകുന്നതാണ് ഉത്പന്നങ്ങൾ.

ബഡ്‌സിന്‍റെ പ്രാരംഭ വില 2,299 രൂപയാണ്. നെക്ക്‌ബാൻഡ് പ്രോയ്ക്ക് 1,799 രൂപയാണ് പ്രാരംഭ വില. നത്തിംഗ് ബഡ്‌സ് മാർച്ച് 8 മുതലും നെക്ക്‌ബാൻഡ് പ്രോ മാർച്ച് 11 മുതലും വിൽപ്പന ആരംഭിക്കും.

രണ്ട് ഉൽപ്പന്നങ്ങളും ഫ്ലിപ്പ്കാർട്ട്, മിന്ത്ര, ക്രോമ, വിജയ് സെയിൽസ് എന്നിവ മുഖേന ലഭ്യമാകും. വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ് പറഞ്ഞു.

#Phone #Nothing2A #Nothing #SmartPhone

Next TV

Related Stories
#SystromTechnologies  | നൂറു കോടിയുടെ പദ്ധതിയുമായി സിസ്‌ട്രോം ടെക്‌നോളജീസ്;  കേരളത്തിലെ ആദ്യ ഫാക്ടറി തലസ്ഥാനത്ത് തുറന്നു

Jul 14, 2024 08:10 PM

#SystromTechnologies | നൂറു കോടിയുടെ പദ്ധതിയുമായി സിസ്‌ട്രോം ടെക്‌നോളജീസ്; കേരളത്തിലെ ആദ്യ ഫാക്ടറി തലസ്ഥാനത്ത് തുറന്നു

കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി നൂറു കോടി രൂപയിലധികം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച അത്യാധുനിക ഫാക്ടറി കഴക്കൂട്ടത്തെ...

Read More >>
 #bocheteeluckydraw | ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍

Apr 27, 2024 10:05 PM

#bocheteeluckydraw | ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അമല്‍ മാര്‍ട്ടിന്‍

തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്....

Read More >>
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
Top Stories