#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ
Mar 7, 2024 04:55 PM | By Kavya N

കോട്ടയം : (truevisionnews.com) കോട്ടയം മാങ്ങാനം പുതുശ്ശേരി സിഎംഎസ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദീര്‍ഘകാല സ്വപ്നമായ വിമാനയാത്ര യാഥാര്‍ത്ഥ്യമാക്കി ബോചെ. വിമാനയാത്ര ചെയ്യാനുള്ള കുട്ടികളുടെ ആഗ്രഹം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ വഴി അറിഞ്ഞ ബോചെ, തിരഞ്ഞെടുത്ത 21 കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും ഉള്‍പ്പെടെ 30 പേര്‍ അടങ്ങുന്ന സംഘത്തിന് വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കുകയായിരുന്നു.

ഇതേ വിമാനത്തില്‍ കുട്ടികളോടൊപ്പം കളിയും ചിരിയുമായി ബോചെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും തലസ്ഥാനത്തേക്ക് പറന്നു. യാത്രയ്ക്ക് ശേഷം ബോചെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു . വിമാനത്താവളത്തില്‍ കുട്ടികള്‍ ബോചെയ്ക്ക് പൂച്ചെണ്ടുകള്‍ നല്‍കി ആവേശകരമായ സ്വീകരണം നല്‍കി.

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു. ഈ ആശയമാണ് വിമാനയാത്രയിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

#Boche #gave #wings #children's #dreams

Next TV

Related Stories
ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ട്രാവൽ എഡിറ്റ് കാമ്പെയ്‌ൻ ആരംഭിച്ചു

Apr 15, 2025 08:39 PM

ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ട്രാവൽ എഡിറ്റ് കാമ്പെയ്‌ൻ ആരംഭിച്ചു

10,000 രൂപ അല്ലെങ്കിൽ അതിൽ കൂടുതലുള്ള വിലയ്ക്ക് ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ വിലയുള്ള എസ്ഒടിസി ട്രാവൽ വൗച്ചർ...

Read More >>
131-ാമത് സ്ഥാപക ദിനത്തിൽ 34 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പഞ്ചാബ് നാഷണൽ ബാങ്ക്

Apr 15, 2025 08:37 PM

131-ാമത് സ്ഥാപക ദിനത്തിൽ 34 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പഞ്ചാബ് നാഷണൽ ബാങ്ക്

ഇഷ്ടാനുസൃതമാക്കിയ അക്കൗണ്ട് നമ്പറുകൾ, വ്യക്തിഗത അപകട, ലൈഫ് ഇൻഷുറൻസ്, ആരോഗ്യ സംരക്ഷണ ആനുകൂല്യങ്ങൾ, അപ്‌ഗ്രേഡ് ചെയ്ത ഡെബിറ്റ് കാർഡ് പ്രവർത്തനങ്ങൾ...

Read More >>
തെനാലി ഡബിള്‍  ഹോഴ്സ് ഗ്രൂപ്പിന്റെ മില്ലറ്റ് മാർവൽസ് വിപണിയിൽ

Apr 12, 2025 11:35 AM

തെനാലി ഡബിള്‍ ഹോഴ്സ് ഗ്രൂപ്പിന്റെ മില്ലറ്റ് മാർവൽസ് വിപണിയിൽ

2005-ൽ ഉരദ് ഗോത ഉൽപ്പന്നം മുഖേനയായിരുന്നു തെനാലി ഡബ്ൾ ഹോഴ്സ് ഗ്രൂപ്പിന്റെ...

Read More >>
ഓരോ ചുവടും താങ്ങായി; നിറഞ്ഞു കവിഞ്ഞ് കൊച്ചി, മുന്നേറി കേരളം കണ്ട ഏറ്റവും വലിയ വോക്കത്തോൺ

Apr 8, 2025 04:06 PM

ഓരോ ചുവടും താങ്ങായി; നിറഞ്ഞു കവിഞ്ഞ് കൊച്ചി, മുന്നേറി കേരളം കണ്ട ഏറ്റവും വലിയ വോക്കത്തോൺ

നടത്തത്തെ സ്നേഹിക്കുകയും സമുഹത്തിന് നന്മ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ നിരവധിയായി നമ്മുടെ സമൂഹത്തിലുണ്ടെന്ന് ഈ മെഗാ ഇവൻ്റ് തെളിയിച്ചതായി...

Read More >>
കോളോപ്രൊക്ടോളജി ശസ്ത്രക്രിയാവിദഗ്ധരുടെ അന്തര്‍ദേശിയ സമ്മേളനം 'വേള്‍ഡ്കോണ്‍-2025' കൊച്ചിയില്‍ ആരംഭിച്ചു

Apr 4, 2025 07:30 PM

കോളോപ്രൊക്ടോളജി ശസ്ത്രക്രിയാവിദഗ്ധരുടെ അന്തര്‍ദേശിയ സമ്മേളനം 'വേള്‍ഡ്കോണ്‍-2025' കൊച്ചിയില്‍ ആരംഭിച്ചു

ശസ്ത്രക്രിയാവിദഗ്ദ്ധര്‍ക്കായി ലേസര്‍, സ്റ്റേപ്ലര്‍, കൊളോണോസ്‌കോപ്പി, വാഫ്റ്റ് തുടങ്ങിയ ശസ്ത്രക്രിയ രീതികളില്‍ തല്‍സമയ പരിശീലനം നടത്തി....

Read More >>
സിയാൽ അക്കാദമിയിൽ പഠിക്കാം കുസാറ്റ് അംഗീകൃത വ്യോമയാന രക്ഷാ പ്രവർത്തന അഗ്നി ശമന  കോഴ്സ്

Apr 2, 2025 12:59 PM

സിയാൽ അക്കാദമിയിൽ പഠിക്കാം കുസാറ്റ് അംഗീകൃത വ്യോമയാന രക്ഷാ പ്രവർത്തന അഗ്നി ശമന കോഴ്സ്

ഏപ്രില്‍ 25 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്...

Read More >>
Top Stories