#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക
Apr 18, 2024 09:41 PM | By Susmitha Surendran

(truevisionnews.com)  നമ്മളില്‍ പലര്‍ക്കും ക്യാരറ്റിന്റെ ശരിയായ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയില്ല. ശരീരത്തിനും ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ക്യാരറ്റ് ജ്യൂസ് വളരെ നല്ലതാണ്.

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. ക്യാരറ്റിലുള്ള ബീറ്റ-കെരോട്ടിന്‍ ആണ് ഇതിന് സഹായകമാകുന്നത്.

തലച്ചോറിന്റെ ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നുണ്ട്. ക്യാരറ്റിലുള്ള ആന്റി-ഓക്‌സിഡന്റ്‌സും വൈറ്റമിന്‍ ഇയും തലച്ചോറിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സുരക്ഷിതരാക്കുന്നു ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നു.

രാവിലെ തന്നെ ഇത് കഴിക്കുന്നത് കൂടുതല്‍ നല്ലതാണ്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് സഹായിക്കുന്നു. മലബന്ധത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. ക്യാരറ്റിലുള്ള പൊട്ടാസ്യം, വൈറ്റമിന്‍ കെ എന്നിവ ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും അതുവഴി ഹൃദയാരോഗ്യം കൂടി സുരക്ഷിതമാവുന്നു.

ഭംഗിയുള്ള ചര്‍മ്മത്തിനായി രാവിലെ അല്‍പം ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് സഹായിക്കും. ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നതും, അതുപോലെ പാടുകളും മറ്റും ഒഴിവാക്കാനും ക്യാരറ്റിലുള്ള ആന്റി-ഓക്‌സിഡന്റ്‌സ് സഹായിക്കുകയാണ്.

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ക്യാരറ്റ് ജ്യൂസ് ഡയറ്റിലുള്‍പ്പെടുത്താം. കലോറി കുറവായതിനാലും ഫൈബര്‍ കാര്യമായി അടങ്ങിയിരിക്കുന്നതിനാലുമാണ് ക്യാരറ്റ് വെയിറ്റ് ലോസ് ഡയറ്റിന് അനുയോജ്യമാകുന്നത്.

#health #benefits #carrot #juice

Next TV

Related Stories
#health | മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? ഇനി ആ പേടി വേണ്ട, കഴിക്കാം ഈ  ഭക്ഷണങ്ങള്‍

Jul 27, 2024 02:29 PM

#health | മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? ഇനി ആ പേടി വേണ്ട, കഴിക്കാം ഈ ഭക്ഷണങ്ങള്‍

അത്തരത്തില്‍ മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ...

Read More >>
#Health | വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

Jul 27, 2024 09:50 AM

#Health | വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

ജീരകത്തിലെ പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ...

Read More >>
#aloevera  |  മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക് , ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Jul 26, 2024 09:42 PM

#aloevera | മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക് , ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

കറ്റാർവാഴയിൽ ചർമ്മകോശങ്ങളുടെ പുനരുൽപാദനം വർദ്ധിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിലെ വീക്കത്തെ ചെറുക്കാനും സഹായിക്കുന്നു. പല രീതിയിൽ...

Read More >>
#karkkadakakanji | ഈ കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Jul 26, 2024 08:18 PM

#karkkadakakanji | ഈ കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

തിളച്ച തൊട്ടാവാടി നീരിലേയ്ക്ക് കഴുകി വച്ച അരിയും കുതിർത്തുവച്ച ചെറുപയറും ഉലുവയും...

Read More >>
#health |  രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍...

Jul 26, 2024 03:15 PM

#health | രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങള്‍...

രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന്...

Read More >>
  #heartdisease |  ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

Jul 24, 2024 02:22 PM

#heartdisease | ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിത വണ്ണം തുടങ്ങിയവയയെക്കെ...

Read More >>
Top Stories