#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു
Apr 17, 2024 02:17 PM | By Susmitha Surendran

(truevisionnews.com)   വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. റീസന്റ്ലി ഓൺ​ലൈൻ എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്.

ഈ ഫീച്ചർ ഇപ്പോൾ ഏതാനും ബീറ്റ ടെസ്റ്റ്ർമാർക്കായാണ് പുറത്തിറക്കിയിരിക്കുന്നത്. അ‌ധികം ​വൈകാതെ മറ്റ് ഉപയോക്താക്കളിലേക്കും ഇത് എത്തും.

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വാട്സ്ആപ്പിൽ റീസന്റായി ഓ​​ൺ​ലൈനിൽ ഉണ്ടായിരുന്ന ആളുകളുടെ ലിസ്റ്റ് പ്രദർശിപ്പിക്കുന്ന ഒരു പുതിയ ഫീച്ചർ ആണ് ഇത്. വാട്‌സാപ്പ് ഫീച്ചർ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇൻഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ന്യൂ ചാറ്റ് ബട്ടൻ ക്ലിക്ക് ചെയ്താലാണ് ഇത് കാണുക. ഈ ഫീച്ചർ നിലവിൽ വന്നാൽ ഓരോ കോൺടാക്റ്റിന്റെയും ആക്ടിവിറ്റി സ്റ്റാറ്റസ് പരിശോധിക്കേണ്ടി വരില്ല.

അതേസമയം ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീനും ഓൺലൈൻ സ്റ്റാറ്റസും ലിസ്റ്റിൽ കാണിക്കില്ല. അ‌തിനാൽ ഒരു പരിധിവരെ ഈ പുതിയ ഫീച്ചർ ആളുകളുടെ സ്വകാര്യതയെ ബാധിക്കില്ല.

നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ആരെല്ലാമാണ് അൽപസമയം മുമ്പ് ഓൺലൈനിൽ ഉണ്ടായിരുന്നത് എന്ന് ഇതുവഴി കാണാൻ ഈ ഫീച്ചറിലൂടെ സാധിക്കും.

#Who's #online? #WhatsApp #tell #you #Tested #Online #Recently #feature

Next TV

Related Stories
#Whatsapp | നിങ്ങൾ അറിഞ്ഞോ? 2025ലും ചില മോഡലുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്‌

Dec 23, 2024 02:29 PM

#Whatsapp | നിങ്ങൾ അറിഞ്ഞോ? 2025ലും ചില മോഡലുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്‌

എല്ലാ വര്‍ഷവും ഇത്തരത്തില്‍ പഴയ മോഡലുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം...

Read More >>
#upi | യുപിഐയിലൂടെ പണം അയച്ചപ്പോൾ പണി കിട്ടിയോ? പരാതി നൽകേണ്ടത് ആർക്ക്...!  എങ്ങനെ നൽകും, അറിയാം കൂടുതൽ വിവരങ്ങൾ

Dec 21, 2024 10:06 PM

#upi | യുപിഐയിലൂടെ പണം അയച്ചപ്പോൾ പണി കിട്ടിയോ? പരാതി നൽകേണ്ടത് ആർക്ക്...! എങ്ങനെ നൽകും, അറിയാം കൂടുതൽ വിവരങ്ങൾ

2023-24 സാമ്പത്തിക വ‍ർഷത്തിൽ ആദ്യമായി യുപിഐ ഇടപാടുകളുള്ള എണ്ണം 100 ബില്യൻ കടന്ന് 131...

Read More >>
#Realme14x5 | ഉഗ്രന്‍ സ്‌പെക്‌സോടെ 15,000-ല്‍ താഴെയൊരു ഫോണ്‍; റിയല്‍മി 14x 5ജി ഇന്ത്യന്‍ വിപണിയില്‍

Dec 18, 2024 02:53 PM

#Realme14x5 | ഉഗ്രന്‍ സ്‌പെക്‌സോടെ 15,000-ല്‍ താഴെയൊരു ഫോണ്‍; റിയല്‍മി 14x 5ജി ഇന്ത്യന്‍ വിപണിയില്‍

പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP69 റേറ്റിങ്ങുള്ള ഫോണാണ് റിയല്‍മി 14x 5ജി. ഈ സെഗ്‌മെൻ്റിൽ ആദ്യമായാണ് ഈ ഫീച്ചർ വരുന്നത്. കൂടാതെ 6000mAh ബാറ്ററിയും...

Read More >>
#whatsapp | ദേ..അടുത്തത്; വാട്സാപ്പിൽ ഇനി റിമൈൻഡർ, മിസ് ചെയ്യേണ്ട പ്രിയപ്പെട്ടവരുടെ മെസേജുകളും സ്റ്റാറ്റസുകളും

Dec 9, 2024 02:28 PM

#whatsapp | ദേ..അടുത്തത്; വാട്സാപ്പിൽ ഇനി റിമൈൻഡർ, മിസ് ചെയ്യേണ്ട പ്രിയപ്പെട്ടവരുടെ മെസേജുകളും സ്റ്റാറ്റസുകളും

നമ്മൾ കൂടുതലായി ഇടപെടുന്ന ആളുകളുടെ സ്റ്റാറ്റസുകളും മെസേജുകളെയും കുറിച്ച് വാട്സാപ്പ് തന്നെ ഇനി നമ്മെ...

Read More >>
#caroffer | കാർ വാങ്ങുവാൻ പ്ലാനുണ്ടോ? എങ്കിൽ വർഷാവസാന വിലക്കിഴിവിന് സ്വന്തമാക്കാം

Dec 5, 2024 03:55 PM

#caroffer | കാർ വാങ്ങുവാൻ പ്ലാനുണ്ടോ? എങ്കിൽ വർഷാവസാന വിലക്കിഴിവിന് സ്വന്തമാക്കാം

നിങ്ങൾ ഈ കമ്പനികളുടെ കാറുകൾ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, അവയിൽ ലഭ്യമായ വർഷാവസാന കിഴിവുകളെക്കുറിച്ച്...

Read More >>
#instagram | ഇൻസ്റ്റയ്ക്കും പണികിട്ടിയോ? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

Dec 4, 2024 09:15 PM

#instagram | ഇൻസ്റ്റയ്ക്കും പണികിട്ടിയോ? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

ഇന്ന് ഉച്ച മുതല്‍ സമാനമായ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഡൗണ്‍ ഡിറ്റക്ടറും...

Read More >>
Top Stories

Entertainment News