നാഗ്പൂർ: ( www.truevisionnews.com ) മഹാരാഷ്ട്രയിൽ 12 കാരിയായ ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന നിലയിൽ കണ്ടെത്തി. ഗോണ്ടിയയിലെ മാവോവാദി ബെൽറ്റിലാണ് സംഭവം.
ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന് കണ്ടെത്തി. പെൺകുട്ടിയുടെ തലയിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ പാടുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് രക്തം പുരണ്ട പാറക്കല്ലുകൾ കണ്ടെത്തി.
വീട്ടിൽനിന്ന് കല്ല്യാണത്തിന് പോയ പെൺകുട്ടിയെ ഏപ്രിൽ 19 മുതൽ കാണാതായിരുന്നു. അന്നേ ദിവസം രാത്രി എട്ടോടെ കുട്ടി ബൈക്കിന് പുറകിലിരുന്ന് പോകുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.
എന്നാൽ ബൈക്ക് യാത്രികൻ ആരാണെന്ന് ഗ്രാമവാസികൾ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട പെൺകുട്ടി ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധവുമായി ഗ്രാമീണർ രംഗത്തെത്തി. ഉടൻ പ്രതികളെ പിടികൂടിയില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് ഗ്രാമീണർ മുന്നറിയിപ്പ് നൽകി.
#Dalit #girl #raped #killed