#loksabhaelection2024 | ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു

#loksabhaelection2024 |   ‌പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കി; വാണിമേലിൽ യു ഡി എഫ് പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്തു
Apr 26, 2024 11:03 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com  ) നാദാപുരത്ത് വാണിമേലിൽ പ്രിസൈഡിങ്ങ് ഓഫീസർ ഉൾപെടെയുള്ള ഉദ്യോഗസ്ഥരെ ബന്ധിയാക്കി. വാണിമേൽ ക്രസൻ്റ് ഹൈസ്കൂളിലെ ബൂത്ത് യു ഡി എഫ് പ്രവർത്തകർ പിടിച്ചെടുത്തു.

എൺപത്ത് നാലാം ബൂത്തിൽ യു ഡി എഫ് നേതാക്കൾ പ്രിസൈഡിങ്ങ് ഓഫീസർമാരെയും മറ്റു തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥൻമാരെയും ബന്ധിയാക്കിയത്. രാത്രി പത്തര കഴിഞ്ഞും സ്ഥലത്ത് സംഘർഷാവസ്ഥ.

വലിയ പൊലീസ് സംഘം സ്ഥലത്തേക്ക് തിരിച്ചു. വോട്ടിംഗ് സമയം കഴിഞ്ഞിട്ട് ടോക്കൻ നൽകിയവർ പോളിംഗ് പൂർത്തിയാക്കിയ ശേഷം എത്തി വോട്ട് ചെയ്യാൻ അനുവാദിക്കണമെന്ന് ആവശ്യപ്പെതാണ് പ്രശ്നത്തിന് തുടക്കം.

പോളിംഗ് പൂർത്തിയായി ഏജൻ്റ് മാരുടെ അനുവാദത്തോടെ മെഷിൻ ഓഫ് ചെയ്ത ശേഷമാണ് നാല് പേർ കൂടി വോട്ട് ചെയ്യാനുണ്ടെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറയുന്നു.

അനധികൃത ഇടപെടൽ പ്രിസൈഡിങ്ങ് ഓഫീസർ ഇത് അനുവദിച്ചില്ല.ഈ സാഹചര്യത്തിലാണ് മുന്നൂറോളം വരുന്ന യു ഡി എഫ് - ലീഗ് പ്രവർത്തകർ പ്രിസൈഡിങ്ങ് ഓഫീസറെ ബന്ധിയാക്കിയത്.

ഉദ്യോഗസ്ഥരെ ബന്ധിയാക്കിയതിനു ശേഷം രണ്ട് യു ഡി എഫ് പ്രവർത്തകർ വോട്ട് ചെയ്തു. ഉദ്യോഗസ്ഥരെ ബന്ധിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം കമ്മറ്റി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും റിട്ടേർണിങ്ങ് ഓഫീസർക്കും പരാതി നൽകി.

എന്നാൽ വാണിമേൽ ക്രസന്റ് സ്ക്കൂളിൽ ടോക്കൻ നൽകിയിട്ടും വോട്ട് ചെയ്യാൻ അനുമതിച്ചില്ലന്നാണ് യുഡിഎഫ് പരാതി. ഇപ്പൊഴും സംഘർഷാവസ്ഥ തുടരുകയാണ്.


#presiding #officer #arrested #Complaint #UDF #workers #voted

Next TV

Related Stories
#ksrtcissue  |കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; യദുവിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ്

May 7, 2024 10:48 PM

#ksrtcissue |കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; യദുവിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ്

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ്...

Read More >>
#brutallybeat | ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു

May 7, 2024 10:46 PM

#brutallybeat | ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ആൾ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു

ഈ സമയത്ത് മറ്റ് നാലുപേർ കൂടി എത്തി ക്രൂരമായി മർദ്ദിച്ചു. അക്രമിസംഘത്തിന് തന്റെ സഹോദരനുമായുള്ള വ്യക്തിവൈരാഗ്യമായിരിക്കും അതിക്രമത്തിന്...

Read More >>
#coastguard | രക്ഷകരായി പറന്നെത്തി; കടലിൽ മുങ്ങിത്താണ മത്സ്യത്തൊഴിലാളിയെ രക്ഷിച്ച് കോസ്റ്റ് ഗാർഡ്

May 7, 2024 10:41 PM

#coastguard | രക്ഷകരായി പറന്നെത്തി; കടലിൽ മുങ്ങിത്താണ മത്സ്യത്തൊഴിലാളിയെ രക്ഷിച്ച് കോസ്റ്റ് ഗാർഡ്

തുടർന്ന് ബോട്ടിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. മെഡിക്കൽ സംഘം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇവർ പ്രാഥമിക...

Read More >>
#missing |   കോഴിക്കോട് മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി

May 7, 2024 10:40 PM

#missing | കോഴിക്കോട് മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി

അത്തോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി...

Read More >>
#arrest |ലോക്ക് പൊളിക്കാൻ വിദഗ്ദൻ 15 കാരൻ, കൂട്ടിന് 3 പേർ; രണ്ട് ആക്ടീവ പൊക്കി നമ്പർ പ്ലേറ്റില്ലാതെ കറക്കം, അറസ്റ്റ്

May 7, 2024 10:32 PM

#arrest |ലോക്ക് പൊളിക്കാൻ വിദഗ്ദൻ 15 കാരൻ, കൂട്ടിന് 3 പേർ; രണ്ട് ആക്ടീവ പൊക്കി നമ്പർ പ്ലേറ്റില്ലാതെ കറക്കം, അറസ്റ്റ്

തിങ്കളാഴ്ച വൈകിട്ട് ചാരുംമൂട് ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തവേയാണ് മോഷണ സംഘം...

Read More >>
#shock | വടകരയിലെ 11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് വീണു; എല്ലാവരും ഭയന്നു, രക്ഷകനായി ഓവർസിയർ

May 7, 2024 10:20 PM

#shock | വടകരയിലെ 11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് വീണു; എല്ലാവരും ഭയന്നു, രക്ഷകനായി ഓവർസിയർ

വിവരമറിഞ്ഞ രഞ്ജിത്ത് സഹപ്രവർത്തകന്റെയൊപ്പം ബൈക്കി‍ൽ...

Read More >>
Top Stories










Entertainment News