#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍
Apr 24, 2024 01:46 PM | By Aparna NV

(truevisionnews.com) വരും വര്‍ഷങ്ങളില്‍ ആപ്പിള്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു.3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം അധിക തൊഴിലവസരങ്ങള്‍ ആപ്പിള്‍ ഇന്ത്യയില്‍ ഒരുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നിലവില്‍ ആപ്പിളിന്റെ നിര്‍മാണ സ്ഥാപനങ്ങളും വിതരണക്കാരും വഴി ഒന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്. ആപ്പിളിനു വേണ്ടി ഇന്ത്യയില്‍ രണ്ട് നിര്‍മാണ പ്ലാന്റുകള്‍ നടത്തുന്ന ടാറ്റ ഇലക്ട്രോണിക്‌സാണ് നിലവില്‍ രാജ്യത്തെ പ്രധാന തൊഴില്‍ ദാതാക്കള്‍.

'ആപ്പിള്‍ ഇന്ത്യയില്‍ കൂടുതല്‍ ജീവനക്കാരെ ജോലിക്കെടുക്കുകയാണ്. ആപ്പിളിന്റെ ഉപകരണ നിര്‍മാണ- അനുബന്ധ സ്ഥാപനങ്ങളും അടക്കം അഞ്ചു ലക്ഷത്തോളം പേര്‍ക്ക് വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ജോലി ലഭിക്കും' പേരുവെളിപ്പെടുത്താത്ത മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ആപ്പിള്‍ ഇതുവരെ തയ്യാറായിട്ടില്ല. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉത്പാദനം മെച്ചപ്പെടുത്താന്‍ 40 ബില്യണ്‍ ഡോളര്‍(ഏകദേശം 3.32 ലക്ഷം കോടി രൂപ) ആപ്പിള്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യയില്‍ വരുമാനത്തില്‍ ആപ്പിള്‍ ആദ്യമായി 2023ല്‍ മുന്നിലെത്തിയെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് അറിയിച്ചിരുന്നു. ഇതേ കാലയളവില്‍ ഏറ്റവും കൂടുതല്‍ എണ്ണം ഉപകരണങ്ങള്‍ വിറ്റത് സാംസങ്ങാണ്.

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1 ബില്യണ്‍ ഡോളറിലേക്കു കുതിച്ചു. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയെ തന്നെ ബാധിക്കുന്നതായിരുന്നു ആപ്പിളിന്റെ ഈ നേട്ടം.

ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. വിതരണശൃംഖലയിലെ വൈവിധ്യം, ജിയോ പൊളിറ്റിക്കല്‍ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമം, ഇന്ത്യയിലെ വലിയ വിപണി ലക്ഷ്യം എന്നിങ്ങനെ വ്യത്യസ്തമായ കാരണങ്ങളാണ് ആപ്പിളിന്റെ തീരുമാനത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.

ന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ ആപ്പിളിന്റെ ആസ്ഥാനമായ അമേരിക്കയിലും വലിയ തോതില്‍ വില്‍ക്കപ്പെടുന്നുണ്ട്. ആപ്പിളിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള രണ്ട് സ്റ്റോറുകള്‍ ഇന്ത്യയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം തുടങ്ങിയിരുന്നു.

വന്‍ വിജയമായ ഈ സ്‌റ്റോറുകളില്‍ ഓരോന്നിലും 190-210 കോടി രൂപ വരെയാണ് സാമ്പത്തികവര്‍ഷം വരുമാനം ലഭിച്ചത്.മുംബൈയിലും ഡല്‍ഹിയിലും സ്ഥാപിച്ച ഈ ആപ്പിളിന്റെ കമ്പനി സ്റ്റോറുകളില്‍ പ്രതിമാസം 16-17 കോടിരൂപയുടെ വില്‍പന നടന്നിരുന്നു.

ഇതോടെ പൂനെ, ബെംഗളുരു, നോയ്ഡ എന്നിങ്ങനെ മൂന്നു പ്രധാന നഗങ്ങളിലേക്കു കൂടി കമ്പനി നേരിട്ടു നടത്തുന്ന സ്റ്റോറുകള്‍ വിപുലപ്പെടുത്താന്‍ ആപ്പിളിന് പദ്ധതിയുണ്ട്.

#Apple #scale #up #production #india #more #than #five #lakh #jobs #in #3years

Next TV

Related Stories
ചാരകണ്ണായി നൈസാര്‍ ഭ്രമണപഥത്തിലേക്ക്; 747 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും ഭൂമിയെ ചൂഴ്ന്നറിയാന്‍, കുതിച്ചുയർന്ന് ജിഎസ്എല്‍വി എഫ്-16

Jul 30, 2025 05:59 PM

ചാരകണ്ണായി നൈസാര്‍ ഭ്രമണപഥത്തിലേക്ക്; 747 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും ഭൂമിയെ ചൂഴ്ന്നറിയാന്‍, കുതിച്ചുയർന്ന് ജിഎസ്എല്‍വി എഫ്-16

ഭൗമ നിരീക്ഷണ രംഗത്ത് പുത്തന്‍ അധ്യായത്തിന് തുടക്കമിട്ട് അത്യാധുനിക ഉപഗ്രഹമായ നൈസാര്‍ (NISAR) ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന്...

Read More >>
അറിഞ്ഞില്ലേ... ഇനി റീലുകൾ കാണാൻ ഫോണിൽ വിരലുകൾ നീക്കേണ്ട, ഓട്ടോ സ്ക്രോൾ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

Jul 22, 2025 11:02 AM

അറിഞ്ഞില്ലേ... ഇനി റീലുകൾ കാണാൻ ഫോണിൽ വിരലുകൾ നീക്കേണ്ട, ഓട്ടോ സ്ക്രോൾ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഇനി റീലുകൾ കാണാൻ ഫോണിൽ വിരലുകൾ നീക്കേണ്ട, ഓട്ടോ സ്ക്രോൾ ഫീച്ചറുമായി...

Read More >>
റെഡ്‍മി 14സി-യുടെ പിൻഗാമി;  പുത്തൻ  ഫീച്ചറുകളുമായി  റെഡ്മി 15സി വിപണിയിലെത്തുന്നു

Jul 20, 2025 04:44 PM

റെഡ്‍മി 14സി-യുടെ പിൻഗാമി; പുത്തൻ ഫീച്ചറുകളുമായി റെഡ്മി 15സി വിപണിയിലെത്തുന്നു

റെഡ്‍മി 15സി സ്‌മാര്‍ട്ട്‌ഫോണ്‍ ഉടൻ ആഗോള വിപണികളിൽ ലോഞ്ച്...

Read More >>
Top Stories










News from Regional Network





//Truevisionall