#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ
Apr 12, 2024 08:17 PM | By Athira V

( www.truevisionnews.com ) കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. പരമ്പരയില്‍ നിന്നും മാറിയെങ്കിലും ആതിരയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ടായിരുന്നു.

സ്വന്തം യുട്യൂബ് ചാനലിന്‍റെ പ്രവര്‍ത്തനങ്ങളുമായും ആതിര സജീവമാണ്. അടുത്തിടെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു നടി.

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു ആതിരയ്ക്ക്. ഗര്‍ഭിണിയായതോടെയാണ് ആതിര മാധവ് കുടുംബവിളക്ക് സീരിയലില്‍ നിന്നും പിന്മാറിയത്. റേ എന്നാണ് ആതിര മാധവ് മകന് പേരിട്ടിരിക്കുന്നത്. ഏഷ്യാനെറ്റിലെ മൗനരാഗം പരമ്പരയിലാണ് നിലവിൽ താരം അഭിനയിക്കുന്നത്.

https://www.instagram.com/p/C5aApCtvG_I/?utm_source=ig_web_copy_link

ഇപ്പോഴിതാ ആതിര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ്. മഞ്ഞ നിറമുള്ള ഡിസൈനർ ലഹങ്കയിൽ അതിസുന്ദരിയായാണ് നടി എത്തുന്നത്. ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഫെമിറ ഡിസൈൻസ് ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. മിസ്റ്റർ ഫോട്ടോഫൈൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

അശ്വതി ബ്യൂട്ടിപാർലർ ആണ് ആതിരയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ശരണ്യ എന്ന ഒരു കഥാപാത്രമായിട്ടാണ് മൗനരാഗത്തിൽ ആതിര മാധവ് എത്തുന്നത്.

വിക്രമായെത്തുന്ന കല്യാൺ ഖന്നയുടെ ഭാര്യയാണ് ശരണ്യ. ആദ്യ ഭാര്യ സോണിയയായി എത്തിയ ശ്രീശ്വേത മഹാലഷ്മി സീരിയലിൽ നിന്ന് പിന്മാറിയ ശേഷം കഥാഗതിയിൽ മാറ്റം വരുത്തുകയായിരുന്നു. തുടർന്നാണ് വിക്രമിന്റെ രണ്ടാം വിവാഹത്തിലേക്ക് എത്തിയത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് മൗനരാഗം. നിലവില്‍ മൗനരാഗം എന്ന ഹിറ്റ് സീരിയല്‍ സംഭവബഹുലമാണ്. അന്യഭാഷ നടീ നടന്മാരായിരുന്നു സീരിയലിന്‍റെ തുടക്കത്തില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നത്.

നായികയായ കല്യാണിയും നായകനായ കിരണും സീരിയിലില്‍ എത്തുന്നത് അന്യഭാഷയിലും മികവ് തെളിയിച്ചതിന് ശേഷമാണ്. ഊമയായ കല്യാണിയെന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞിരുന്ന മൗനരാഗം ഏറെ ആരാധകരെ സമ്പാദിച്ചിരുന്നു.

മൗനരാഗം പുരോഗമിക്കുന്നതിനിടെ സംസാരശേഷി തിരിച്ചുകിട്ടിയ ശേഷവും കല്യാണി പ്രേക്ഷകരുടെ ഇഷ്‍ടപ്പെട്ട ഒരു നായികാ കഥാപാത്രമാണ്.

#athiramadhav #actress #new #photoshoot

Next TV

Related Stories
#fashion | ദീപിക പദുകോൺ ഗർഭകാലത്ത് ധരിച്ച മഞ്ഞഗൗൺ വിറ്റുപോയത് മിനിറ്റുകൾക്കുള്ളിൽ; വീഡിയോ പങ്കുവച്ച് താരം

May 29, 2024 12:33 PM

#fashion | ദീപിക പദുകോൺ ഗർഭകാലത്ത് ധരിച്ച മഞ്ഞഗൗൺ വിറ്റുപോയത് മിനിറ്റുകൾക്കുള്ളിൽ; വീഡിയോ പങ്കുവച്ച് താരം

വോട്ട് ചെയ്യാൻ ഭർത്താവ് രൺവീർ സിംഗിനൊപ്പം എത്തിയപ്പോൾ ദീപിക ധരിച്ച വേഷവും തലക്കെട്ടുകളിൽ ഇടം നേടി. അതിനു ശേഷം ഹിറ്റായത് ഈ മഞ്ഞ ഗൗൺ...

Read More >>
#aliabhatt | ഡെനിം ഔട്ട്ഫിറ്റണിഞ്ഞ് സ്മാര്‍ട്ട് ലുക്കില്‍ ആലിയ ഭട്ട്; വസ്ത്രത്തിന്റെ വില ഒന്നേകാല്‍ ലക്ഷം

May 27, 2024 03:15 PM

#aliabhatt | ഡെനിം ഔട്ട്ഫിറ്റണിഞ്ഞ് സ്മാര്‍ട്ട് ലുക്കില്‍ ആലിയ ഭട്ട്; വസ്ത്രത്തിന്റെ വില ഒന്നേകാല്‍ ലക്ഷം

ഡെനിം ഔട്ട്ഫിറ്റിൻ്റെ ഫ്രീക്വൻ്റ് ഫോളോവറാണ് ആലിയ. ഒന്നേകാൽ ലക്ഷത്തിൻ്റെ പുതിയ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റ്...

Read More >>
#fashion | കാന്‍ റെഡ് കാര്‍പറ്റില്‍ തിളങ്ങി അദിതി റാവു; ശ്രദ്ധേയമായി ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റ്

May 26, 2024 01:19 PM

#fashion | കാന്‍ റെഡ് കാര്‍പറ്റില്‍ തിളങ്ങി അദിതി റാവു; ശ്രദ്ധേയമായി ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റ്

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗൗണ്‍ അണിഞ്ഞാണ് ഇത്തവണ അദിതി കാന്‍ റെഡ് കാര്‍പറ്റില്‍...

Read More >>
#fashion |  കാനിൽ തിളങ്ങി കനി കുസൃതി; ശ്രദ്ധയാകർഷിച്ച് കനിയുടെ തണ്ണിമത്തൻ ബാഗ്

May 24, 2024 10:15 PM

#fashion | കാനിൽ തിളങ്ങി കനി കുസൃതി; ശ്രദ്ധയാകർഷിച്ച് കനിയുടെ തണ്ണിമത്തൻ ബാഗ്

നിരവധി പേർ ദിവ്യപ്രഭയുടേയും കനി കുസൃതിയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ...

Read More >>
#FASHION | സ്വര്‍ണ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ തിളങ്ങി ശോഭിത ധൂലിപാല

May 20, 2024 07:20 PM

#FASHION | സ്വര്‍ണ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ തിളങ്ങി ശോഭിത ധൂലിപാല

സ്വര്‍ണ നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ ഹോട്ട് ലുക്കില്‍ കാനില്‍ തിളങ്ങുന്ന ശോഭിതയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

Read More >>
#fashion | കാന്‍ ഫെസ്റ്റില്‍ അതിമനോഹരിയായി ഉർവശി റൗട്ടേല; ചിത്രങ്ങള്‍ വൈറല്‍

May 15, 2024 10:08 PM

#fashion | കാന്‍ ഫെസ്റ്റില്‍ അതിമനോഹരിയായി ഉർവശി റൗട്ടേല; ചിത്രങ്ങള്‍ വൈറല്‍

ഈ വര്‍ഷത്തെ കാന്‍ ഫെസ്റ്റില്‍ ആദ്യമായി ഉർവശി റൗട്ടേല മനോഹരമായ ഒരു ഗൗണിൽ തികച്ചും സ്റ്റൈലിഷ് ലുക്കിലാണ്...

Read More >>
Top Stories