#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

#arrest | നാദാപുരത്ത് ഓപൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ
Apr 26, 2024 09:00 PM | By Athira V

നാദാപുരം(കോഴിക്കോട്): ( www.truevisionnews.com  ) ‌സമയപരിധി കഴിഞ്ഞിട്ടും നീണ്ട ക്യൂവിൽ വോട്ടെടുപ്പ് പൂർത്തിയായ നാദാപുരത്ത് ഓപൺ വോട്ടിനെ ചൊല്ലി വിവിധയിടങ്ങളിൽ തർക്കം.

മാനദണ്ഡങ്ങൾ പാലിക്കാതെ ഓപൺ വോട്ട് അനുവദിച്ചെന്ന സി.പി.എം പരാതിയിൽ പ്രിസൈഡിങ് ഓഫിസറെ അറസ്റ്റുചെയ്തു.

കല്ലാച്ചി എം.എൽ.പി സ്കൂളിലെ 162ാം ബൂത്ത് പ്രിസൈഡിങ് ഓഫിസർ പേരാ​​മ്പ്ര സ്വദേശി ഷിനോദിനെയാണ് അറസ്റ്റുചെയ്തത്. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു.

വെബ്കാസ്റ്റിങ് പരിശോധനയിൽ അന്യായമായ തരത്തിൽ ഓപൺ വോട്ട് ചെയ്യുന്നത് കണ്ടെത്തിയിരുന്നു. കലക്ടറുടെ നിർദേശത്തെ തുടർന്ന് നാദാപുരം പൊലീസാണ് പ്രിസൈഡിങ് ഓഫിസറെ അറസ്റ്റു​ചെയ്തത്.

പരാതിയെ തുടർന്ന് ഇദ്ദേഹ​ത്തെ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. തൊട്ടടുത്ത 163ാം ബൂത്തിലും ഓപൺ വോട്ടിനെക്കുറിച്ച് ബൂത്ത് ഏജന്റുമാർ തമ്മിൽ വാക്കേറ്റമുണ്ടായി.

നിരവധി ഓപൺ വോട്ടുകൾ ചെയ്ത ബൂത്തിൽ ഒരു സി.പി.എം വോട്ടറെ പ്രിസൈഡിങ് ഓഫിസർ തടഞ്ഞതായാണ് ആരോപണം. ബഹളത്തെ തുടർന്ന് ഏറെ നേരം പോളിങ് തടസ്സപ്പെട്ടു.

#Controversy #over #open #vote #Nadapuram #Presiding #officer #arrested

Next TV

Related Stories
#attack | യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു; പ്രതി പിടിയിൽ

May 7, 2024 02:51 PM

#attack | യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു; പ്രതി പിടിയിൽ

ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു...

Read More >>
#diesel | പട്ടാമ്പിയിലേക്ക് കടത്തിയ വൻ ഡീസൽ ശേഖരം പിടികൂടി

May 7, 2024 02:22 PM

#diesel | പട്ടാമ്പിയിലേക്ക് കടത്തിയ വൻ ഡീസൽ ശേഖരം പിടികൂടി

കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കാ​നാ​വ​ശ്യ​മാ​യ എ​യ​ർ കം​പ്ര​സ​ർ അ​ട​ങ്ങി​യ ലോ​റി​യി​ൽ പ്ര​ത്യേ​ക അ​റ​യി​ൽ നി​റ​ച്ചാ​ണ് ഡീ​സ​ൽ...

Read More >>
#plustworesult |പ്ലസ്ടു ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും

May 7, 2024 02:12 PM

#plustworesult |പ്ലസ്ടു ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും

കഴിഞ്ഞവർഷം മേയ് 25-നായിരുന്നു...

Read More >>
#complaint |  ആൾമാറാട്ടം നടത്തി ഭീഷണി; വനിത ഡോക്ടറുടെ 9.9 ലക്ഷം തട്ടി

May 7, 2024 02:09 PM

#complaint | ആൾമാറാട്ടം നടത്തി ഭീഷണി; വനിത ഡോക്ടറുടെ 9.9 ലക്ഷം തട്ടി

ഡോ. അഞ്ജലിയുടെ പേരില്‍ സൈബര്‍കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ്‌ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടിയതെന്നാണ് പരാതി....

Read More >>
#fire | ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

May 7, 2024 02:08 PM

#fire | ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

രണ്ട് ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടമാണ്...

Read More >>
#heatwave | ഇന്ന് ഈയൊരൊറ്റ ജില്ലയിൽ മാത്രം ഉഷ്ണതരംഗ മുന്നറിയിപ്പ്; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, യെല്ലോ അലർട്ട്

May 7, 2024 02:06 PM

#heatwave | ഇന്ന് ഈയൊരൊറ്റ ജില്ലയിൽ മാത്രം ഉഷ്ണതരംഗ മുന്നറിയിപ്പ്; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, യെല്ലോ അലർട്ട്

ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
Top Stories