യുവസംരംഭകയോട് കൈക്കൂലി ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍, ശബ്ദരേഖ പുറത്തുവിട്ട് യുവതി

Loading...

ആലപ്പുഴ : യുവ സംരംഭകയോട് ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ആലപ്പുഴ ബീച്ചില്‍ അണ്ടര്‍വാട്ടര്‍ ടണല്‍ എക്‌സപോയ്ക്ക് അനുമതി നല്‍കുന്നതിന് കൈക്കൂലി വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം എന്നാണ് യുവതി പറഞ്ഞത്.

തുകയും ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും പരാതിക്കാരി പുറത്തുവിട്ടിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരുടെ സംഭാഷണവും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്.

ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനാണ് ആരോപണവിധേയന്‍. ബീച്ചില്‍ എക്‌സ്‌പോ നടത്താന്‍ അനുമതി തേടിയെത്തിയപ്പോള്‍ വന്‍തുക കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് യുവതി പറഞ്ഞത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

‘കഴിഞ്ഞ നവംബര്‍ മാസത്തിലാണ് എക്‌സ്‌പോ തുടങ്ങാന്‍ തുറമുഖ വകുപ്പിന്റെ അനുമതിയുമായി ആലപ്പുഴയിലെത്തിയത്. എന്നാല്‍ നഗരസഭയടക്കം പ്രവര്‍ത്തനാനുമതി നല്‍കിയില്ല.

ഒടുവില്‍ ഹൈക്കോടതി മുഖേനെ അനുമതി വാങ്ങി എക്‌സപോ തുടങ്ങി. ഒരു മാസം വൈകി തുടങ്ങിയ സ്റ്റാര്‍ട്ട്‌അപ്പിന് ലക്ഷങ്ങളുടെ നഷ്ടമാണ് തുടക്കത്തില്‍ തന്നെ ഉണ്ടായത്.’ ആര്‍ച്ച പറയുന്നു.

അതേസമയം, ഉയരുന്ന ആരോപണങ്ങള്‍ ചെയര്‍മാന്‍ നിഷേധിക്കുകയാണ്. മാത്രമല്ല ഫെബ്രുവരി മാസം വരെ പ്രവര്‍ത്തിക്കാന്‍ തുറമുഖ വകുപ്പിന്റെ അനുമതി കിട്ടിയിട്ടും, നഗരസഭ എക്‌സ്‌പോ നിര്‍ത്തിവെയ്പ്പിച്ചിരിക്കുകയാണ്.

എന്നാല്‍ അനധികൃതമായി പ്രവര്‍ത്തിച്ച എക്‌സ്‌പോ നിര്‍ത്തിവെയ്പ്പിച്ചത് നഗരസഭാ കൗണ്‍സിലിന്റെ ഒന്നിച്ചുള്ള തീരുമാനപ്രകാരമാണെന്നാണ് ചെയര്‍മാന്റെ വാദം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം