അതേ പെരുമ്പാവൂരില്‍ ജിഷയ്ക്കു പിന്നാലെ…. മറുനാടന്‍ ക്രൂരതകള്‍ക്ക് അവസാനമില്ലേ …?

Loading...

കൊച്ചി : പെരുമ്പാവൂരില്‍ കടമുറിക്ക് മുന്നില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പംപടി സ്വദേശി ദീപയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് പ്രദേശവാസികളെ ഞെട്ടിച്ചുകൊണ്ട് ഹീനമായ കൊലപാതകം നടന്നത്.

പ്രതിയെന്ന് സംശയിക്കുന്ന ആസാം സ്വദേശിയായ ഉമര്‍ അലിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദീപയും ഉമര്‍ അലിയും പെരുമ്ബാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അടുത്തുള്ള ഹോട്ടലിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിരുന്നു.

തൂമ്ബ ഉപയോഗിച്ചാണ് പ്രതി ദീപയെ കൊലപ്പെടുത്തിയത്. സിസിടിവി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇയാള്‍ അതും തല്ലിത്തകര്‍ത്തു. എന്നാല്‍ സമീപത്തെ ഹോട്ടലിലെ സിസിടിവിയില്‍ നിന്ന് പോലീസിന് നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം