#accident | വോട്ടു ചെയ്യാൻ വരുന്നതിനിടെ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു

#accident | വോട്ടു ചെയ്യാൻ വരുന്നതിനിടെ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു
Apr 26, 2024 03:17 PM | By Athira V

പരപ്പനങ്ങാടി: ( www.truevisionnews.com  ) ‌ വോട്ട് ചെയ്യാൻ വരുന്നതിനിടെ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ദാരുണാന്ത്യം.

ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

വെള്ളിയാഴ്ച്ച പകല്‍ 9.30 മണിയോടെ പോളിങ് ബൂത്തായ ബി.ഇ.എം എൽ.പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌ കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം.

ലോറി ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ ഖബറടക്കും.

ഭാര്യ: റസിയ. മക്കൾ: ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽ ഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

#lorry #hit #two #wheeler #and #elderly #man #met #tragic #end

Next TV

Related Stories
#founddead | ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 6, 2024 06:02 PM

#founddead | ജോലി കഴിഞ്ഞ് കുളിക്കാനെത്തിയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൊട്ടടുത്തുള്ള ജോലിസ്ഥലത്ത് നിന്ന് പാറമടയിലേക്ക് ഉച്ചയ്ക്ക് ശേഷമാണ് സുധീഷ് കുളിക്കാൻ...

Read More >>
#salafimasjid |കൊടും ചൂട്, മഴ പെയ്യാൻ പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്

May 6, 2024 05:10 PM

#salafimasjid |കൊടും ചൂട്, മഴ പെയ്യാൻ പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്

പള്ളി മുറ്റത്താണ് വിശ്വാസി സമൂഹം ഒത്തുകൂടിയത്....

Read More >>
#KMuralidharan | 'പിണറായിയുടെ വിദേശ യാത്രാ ഉദ്ദേശം വ്യക്തമാക്കണം'; സ്വകാര്യ സന്ദ‍ര്‍ശനമെന്ന പേരിലെ യാത്ര ഉചിതമല്ലെന്ന് മുരളീധരൻ

May 6, 2024 04:56 PM

#KMuralidharan | 'പിണറായിയുടെ വിദേശ യാത്രാ ഉദ്ദേശം വ്യക്തമാക്കണം'; സ്വകാര്യ സന്ദ‍ര്‍ശനമെന്ന പേരിലെ യാത്ര ഉചിതമല്ലെന്ന് മുരളീധരൻ

മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും നാല് ദിവസം മുമ്പ് വിദേശത്തേക്ക് യാത്ര തിരിച്ചിരുന്നു. യുഎഇയിലേക്കായിരുന്നു ആദ്യ യാത്ര. ഇന്ന് ഇരുവരും...

Read More >>
Top Stories










Entertainment News