നിയമസഭയില്‍ തുടങ്ങി;പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് പണം നല്‍കിയില്ലെന്ന് വി.ഡി.സതീശന്‍

പ്രളയാനന്തര പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അടിയന്തര പ്രമേയം ചര്‍ച്ച നിയമസഭയില്‍ തുടങ്ങി. പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങിവെച്ച വി ഡി സതീശന്‍ സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയത്. നഷ്ടപരിഹാരം നല്‍കുന്നതില്‍ വന്‍ വീഴ്ചയെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പുപോലും പൂര്‍ത്തിയായിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും പണം നല്‍കിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

തുടര്‍ന്ന് സംസാരിച്ച സജി ചെറിയാന്‍ സാലറി ചാലഞ്ച് പൊളിക്കാന്‍ പ്രതിപക്ഷം കൂട്ടുനിന്നുവെന്ന് ആരോപിച്ചു. ദുരിതാശ്വാസനിധിയില്‍ പണം നല്‍കരുതെന്ന് ക്യാംപയിന്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര പുനഃനിര്‍മാണം സ്തംഭിച്ചുവെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം