മലപ്പുറം : മലപ്പുറം ചങ്ങരംകുളം കോലിക്കരയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർകൂടി പിടിയിൽ.

ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിന്റെ സഹോദരൻ ഷെഫീക്ക്(19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം(21) എന്നിവരാണ് പിടിയിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.
ഹക്കീമിനെ പെരുമ്പിലാവിലെ ബന്ധു വീട്ടിൽ നിന്ന് ഷെഫീക്കിനെ പാലക്കാട് ജോലി സ്ഥലത്തു നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്.
ഫെബ്രുവരി 9 ന് വൈകിയിട്ട് 6 മണിയോടെയാണ് കോലിക്കര സ്വകാര്യ സ്കൂളിന് സമീപത്ത് വച്ച് പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കൽ മൊയ്തുണ്ണിയുടെ മകൻ മുനീബ് (25)ന് കുത്തേറ്റത്.
നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ സുഹൃത്തുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
News from our Regional Network
English summary: Two more arrested for stabbing youth in Malappuram