Categories
Look Me

ദുരൂഹത നീങ്ങാത ആ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; ബാലഭാസ്‌റിന്റെയും മകളുടെയും ജീവനെടുത്ത കേസിൽ നിർണായക ദിനവും ഇന്ന്

തിരുവനന്തപുരം: മലയാളിയുടെ പ്രിയ
വയലിനിസ്റ്റ്‌ ബാലഭാസ്‌റിന്റെയും മകളുടെയും ജീവനെടുത്ത ദുരൂഹതകൾ നീങ്ങാത്ത അപകടം നടന്ന്‌ വെള്ളിയാഴ്‌ച രണ്ട്‌ വർഷം. ഒപ്പം കേസിൽ നിർണായക ദിനവും ഇന്ന് .

വയലിനിൽ മാന്ത്രിക സംഗീതം സമ്മാനിച്ച പ്രിയ കലാകാരന്റെ ജീവൻ കവർന്ന അപകടത്തെ ചുറ്റിയുള്ള സംശയങ്ങൾ ഇനിയും നീങ്ങിയിട്ടില്ല.

ലോക്കൽ പൊലീസിൽനിന്ന്‌ സിബിഐയിൽ എത്തിനിൽക്കുന്നു അന്വേഷണം.

ആ ദുരന്ത സമയത്ത് ബാലഭാസ്‌കറിനൊപ്പം ഉണ്ടായിരുന്ന ഭാര്യ ലക്ഷ്‌മിയും അർജുനും പരിക്കോടെ രക്ഷപ്പെട്ടു, അർജുൻ മൊഴി മാറ്റിയതോടെയാണ്‌ ദുരൂഹതകളുടെ തുടക്കം. ലോക്കൽ പൊലീസ്‌,‌ ക്രൈംബ്രാഞ്ച്‌ സംഘങ്ങൾക്ക്‌ മുന്നിലും ഇതേരീതിയിൽ മൊഴിമാറ്റി. സിബിഐക്ക്‌ മുന്നിലും ഇതാവർത്തിച്ചു. ഒടുവിൽ തിരുവനന്തപുരം സ്വർണകള്ളക്കടത്ത്‌ കേസിൽ ബാലഭാസ്‌കറിന്റെ പരിചയക്കാരായ വിഷ്‌ണു സോമസുന്ദരത്തിനെപ്പൊം അർജുനും പിടിയിലായി. നീതിയുടെ കൈകൾ അരികിൽ എത്തിയോ……?

മകൾ തേജസ്വിനി ബാലയുടെ വഴിപാടുമായി ബന്ധപ്പെട്ടാണ്‌ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലേക്ക്‌ ബാലഭാസ്‌കറും കുടുംബവും സ്വന്തം വാഹനത്തിൽ പോയത്‌.

സുഹൃത്ത്‌ അർജുനും ഒപ്പമുണ്ടായി. മടക്കയാത്രയിൽ കഴക്കൂട്ടം പള്ളിപ്പുറത്താണ്‌ വാഹനം അപകടത്തിൽപ്പെട്ടത്‌.

മകൾ ഉടൻ മരിച്ചു. ഒക്ടോബർ രണ്ടിന്‌ ബാലഭാസ്‌കറും. ലക്ഷ്‌മിയും അർജുനും പരിക്കോടെ രക്ഷപ്പെട്ടു.

തുടക്കം അർജുന്റെ മൊഴിമാറ്റത്തിൽ
വാഹനത്തിൽ ഒപ്പമുണ്ടായ അർജുൻ മൊഴി മാറ്റിയതോടെയാണ്‌ ദുരൂഹതകളുടെ തുടക്കം.

Also read :ബാലഭാസ്ക്കറിന്‍റെ മരണം ; സ്റ്റീഫൻ ദേവസിയെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

വാഹനം ഓടിച്ചത്‌ ആദ്യം താനാണെന്ന്‌ പറഞ്ഞ ഇയാൾ പിന്നീട്‌ ബാലഭാസ്‌കറാണെന്ന്‌ തിരുത്തി.

ലോക്കൽ പൊലീസ്‌,‌ ക്രൈംബ്രാഞ്ച്‌ സംഘങ്ങൾക്ക്‌ മുന്നിലും ഇതേരീതിയിൽ മൊഴിമാറ്റി.

സിബിഐക്ക്‌ മുന്നിലും ബാലഭാസ്‌കറാണ്‌ വാഹനം ഓടിച്ചതെന്നാണ്‌ മൊഴി.

സ്വർണക്കടത്ത്‌ കേസിലെ അറസ്‌റ്റ്‌
ബാലഭാസ്‌കറിന്റെ പരിചയക്കാരായ വിഷ്‌ണു സോമസുന്ദരവും അർജുനും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്‌ കേസിൽ ഡിആർഐ പിടിയിലായി.

അപകടത്തെ കുറിച്ചുള്ള സംശയങ്ങൾ ബലപ്പെട്ടു.
സാക്ഷിമൊഴികൾ
കലാഭവൻ സോബി, കെഎസ്‌ആർടിസി ജീവനക്കാരൻ ക്രിസ്‌തുദാസ്‌ എന്നിവരുടെ മൊഴികളും സംശയങ്ങൾക്ക്‌ ആക്കംകൂട്ടി.

അപകടസ്ഥലത്ത്‌ സ്വർണക്കടത്ത്‌ കേസിലെ പ്രതി സരിത്തിനെയും സംഗീതരംഗത്തെ പ്രമുഖനെയും മറ്റുചിലരെയും കണ്ടെന്ന്‌ സോബി.

വാഹനം ഒരുസംഘം ആക്രമിച്ചെന്നും പറഞ്ഞു. വാഹനം ഓടിച്ചത്‌ ബാലഭാസ്‌കറെന്ന്‌ ക്രിസ്‌ദുദാസ്‌.

സിബിഐ അന്വേഷണം ഇതുവരെ
മംഗലപുരം പൊലീസും ക്രൈംബ്രാഞ്ചുമാണ്‌ ആദ്യം കേസന്വേഷിച്ചത്‌.

അപകടം ആസൂത്രിതമാണെന്ന്‌ സൂചിപ്പിക്കുന്ന തെളിവുകൾ ഒന്നും ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ ലഭിച്ചില്ല.

അന്വേഷണം പൂർത്തിയാകുംമുമ്പെ ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ ആവശ്യപ്രകാരം കേസ്‌ സിബിഐക്ക്‌.

Also read : ബാലഭാസ്‌കറിന്റെ ദുരുഹ മരണം; നേരറിയാൻ രണ്ട് നാൾ നുണ പരിശോധന

ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ, ബന്ധു പ്രിയ വേണുഗോപാൽ, ഭാര്യ ലക്ഷ്‌മി, ഇവരുടെ സഹോദരൻ പ്രസാദ്‌, സംഗീതജ്ഞൻ സ്‌റ്റീഫൻ ദേവസി, വിഷ്‌ണു സോമസുന്ദരം, പ്രകാശ്‌ തമ്പി, അർജുൻ, കലാഭവൻ സോബി, പാലക്കാട്ടെ ആയുർവേദാശുപത്രി നടത്തിപ്പുകാർ എന്നിവരുടെ മൊഴി സിബിഐ എടുത്തു.

ഇന്ന്‌ നുണപരിശോധന
അന്വേഷണത്തിന്റെ ഭാഗമായി നാല്‌ പേരുടെ നുണപരിശോധന നടത്താൻ സിബിഐ.

വെള്ളിയാഴ്‌ച അർജുൻ, പ്രകാശ്‌ തമ്പി ശനിയാഴ്‌ച വിഷ്‌ണു സോമസുന്ദരം, കലാഭവൻ സോബി എന്നിവരെയും പരിശോധനക്ക്‌ വിധേയരാക്കും. കൊച്ചിയിലെ സിബിഐ ഓഫീസിലാണ്‌ പരിശോധന.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP