ആഘോഷം അതിരുവിട്ടു …. താളത്തിനൊത്ത് തുള്ളിയ ഡ്രൈവര്‍ക്ക് പണി കിട്ടിയത് ഇങ്ങനെ …!

Loading...

കല്‍പറ്റ: വയനാട്ടില്‍ നിന്ന്​ ഗോവയിലേക്ക്​ കോളജ്​ വിദ്യാര്‍ഥികളുടെ​ വിനോദയാത്രക്കിടെ ബസിന്‍റെഗിയര്‍ മാറ്റി വിദ്യാര്‍ഥിനികള്‍. അതിനായി ക്ലച്ച്‌​ ചവിട്ടി ഡ്രൈവര്‍.ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ബസ്​ ഡ്രൈവറുടെ ലൈസന്‍സ്​ ആറുമാസത്തേക്ക്​ സസ്​പെന്‍ഡ്​​ ചെയ്​ത്​ ആര്‍.ടി.ഒ അധികൃതര്‍.

കല്‍പറ്റ ഗവ. കോളജില്‍ നിന്ന്​ കഴിഞ്ഞമാസം അവസാനം ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഗോവയിലേക്ക്​ വിനോദയാത്ര നടത്തിയിരുന്നു. ചില വിദ്യാര്‍ഥിനികള്‍ കാബിനില്‍ കയറി ഗിയര്‍ മാറ്റി, അതിനനുസരിച്ച്‌​ ഡ്രൈവര്‍ ബസ്​ ഓടിച്ചു.

ഇതു ശ്രദ്ധയില്‍പെട്ട ലൈസന്‍സിങ്​ അതോറിറ്റി നല്‍കിയ വിശദീകരണ​ ​േനാട്ടീസിന്​​ ഡ്രൈവര്‍ എം. ഷാജി നല്‍കിയ മറുപടിയില്‍ കുറ്റം സമ്മതിച്ചതായി ജോ. ആര്‍.ടി.ഒ സി.വി.എം ഷെരീഫ്​ ഉത്തരവില്‍ പറയുന്നു. 2020 മേയ്​ അഞ്ചു വരെ ഷാജി വാഹനം ഓടിക്കാന്‍ പാടില്ല. അശ്രദ്ധമായി, അപായം ഉണ്ടാക്കും വിധം ബസോടിച്ചുവെന്നാണ്​ കുറ്റം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം