കണ്ണൂരില്‍ തെയ്യം കെട്ടിയാടുന്നതിനിടയില്‍ തിരുമുടിക്ക് തീപിടിച്ചു ; തെയ്യം കലാകാരന്‍ ആശുപത്രിയില്‍

Loading...

കോവൂര്‍ : തെയ്യം കെട്ടിയാടുന്നതിനിടയില്‍ തിരുമുടിക്ക് തീപിടിച്ച്‌ തെയ്യം കലാകാരന് പൊള്ളലേറ്റു. പൊള്ളലേറ്റ തെയ്യം കലാകാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ കൂത്തുപറമ്പിലെ  കോവൂര്‍ കാപ്പുമ്മല്‍ തണ്ട്യാന്‍ മീപ്പുര ക്ഷേത്രത്തിലാണ് ഈ അപകടം നടന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

തെയ്യം കെട്ടിയാടുന്നതിനിടയില്‍ ക്ഷേത്രത്തിന് മുന്നില്‍ കത്തിച്ചുവെന്ന നിലവിളക്കില്‍ നിന്നാണ് തിരുമുടിക്ക് തീ പിടിച്ചത്. തിരിമുടിക്ക് തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തീ പെട്ടെന്ന് അണച്ചത് കാരണമാണ് വലിയൊരു ദുരന്തം വഴിമാറിയത്. മണത്തണഭഗവതിയുടെ തെയ്യം കെട്ടിയാടിയ കലാകാരനാണ് പൊള്ളലേറ്റത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം