Categories
ആരോഗ്യം

ചായ കുടിയ്‌ക്കൊപ്പം ആരോഗ്യം നല്‍കും ഇവ

ശരീരത്തിന് പോഷകങ്ങൾ നൽകുന്ന വ്യത്യസ്ത തരം ചായകൾ നമ്മുടെ നാട്ടിൽ പലതുണ്ടെങ്കിലും അധികമാരും തന്നെ ഇതിൻ്റെ വകഭേതങ്ങളും രുചിയും പരീക്ഷിച്ചറിയാൻ സമയം കണ്ടെത്താറില്ല.

പോഷകങ്ങളാൽ നിറഞ്ഞതും പ്രകൃതിദത്ത ഗുണങ്ങൾ അടങ്ങിയതുമായ ചേരുവകൾ ചേർത്തുകൊണ്ട് തയാറാക്കുന്നതുമാണ് നിങ്ങൾ കുടിക്കാനായി തിരഞ്ഞെടുക്കുന്ന സായാഹ്ന സമയങ്ങളിലെ ഒരു കപ്പ് ചായയെങ്കിൽ തീർച്ചയായും ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മരുന്നായി മാറും.

ഉന്മേഷം പകരുന്നതോടൊപ്പം ഞരമ്പുകളെ ശാന്തമാക്കികൊണ്ട് പ്രവർത്തനശേഷിയും ഏകാഗ്രതയുമൊക്കെ മെച്ചപ്പെടുത്താനും ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കും. നിങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കുറച്ച് ചായകളെ കുറിച്ചറിയാം.

തുളസി ഗ്രീൻ ടീ

ഇങ്ങനെ ഒരു ചായയെ പറ്റി നിങ്ങൾ ചിലപ്പോൾ കേട്ടിട്ടുണ്ടാവില്ല. എങ്കിലും ഒരു ജോഡി തുളസിയിലകളും കുറച്ച് ഗ്രീൻ ടീയും കയ്യിലുണ്ടെങ്കിൽ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങളുള്ള പ്രകൃതിദത്ത ചായ എളുപ്പത്തിൽ തയ്യാറാക്കാനാവും.

ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആന്റിഫംഗൽ, ഗുണങ്ങൾ നൽകുന്ന ഈ ചായ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിന് ഏറ്റവും മികച്ചതാണ്. ഔഷധ മൂല്യത്തിന്റെ കാര്യത്തിൽ, തുളസിയിലകൾ വിറ്റാമിൻ എ, വിറ്റാമിൻ സി, സിങ്ക് എന്നിവയടങ്ങുന്ന പോഷകങ്ങളെ നൽകും.

ആകർഷകവും സൂക്ഷ്മവുമായ രുചിയോടൊപ്പം ബയോ ആക്റ്റീവ് സംയുക്തങ്ങളാൽ ശക്തവുമായ ഗ്രീൻ ടീ ശരീരത്തിന്റെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നതോടൊപ്പം ഓക്സിഡേറ്റീവ് സമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറച്ചുകൊണ്ട് മികച്ച ആരോഗ്യസ്ഥിതി കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഉത്തമമാണ് ഈ ഒരു ചായ.

​​ഇഞ്ചി ചായ

പലപ്പോഴും പനി തലവേദന തുടങ്ങിയ അസുഖങ്ങൾ ഉണ്ടാവുമ്പോഴും മറ്റും നമ്മുടെ അമ്മമാരും മുത്തശ്ശിമാരും നമുക്കായി നൽകുന്ന ഒരു പ്രതിവിധി കൂട്ടുകളിൽ ഒന്നാണ് ഇഞ്ചി ചായ. പലതരം ശാരീരിക വേദനകളെ ഒഴിവാക്കാൻ ഇഞ്ചി ഏറ്റവും സഹായകമാണെന്ന് ആയുർവേദം പോലും ശുപാർശ ചെയ്യുന്നുണ്ട്. ഒന്നുകിൽ ഒരു ബ്ലാക്ക് ടീയോടൊപ്പം അല്ലെങ്കിൽ പാലിനോടൊപ്പം ഇഞ്ചി നീര് ചേർത്ത് ഉള്ളിൽ കഴിക്കുമ്പോൾ ഇത് വളരെ വേഗത്തിൽ നിങ്ങൾക്ക് ആശ്വാസം പകരും.

രക്തചംക്രമണവും രോഗ പ്രതിരോധശേഷിയുമൊക്കെ വർദ്ധിപ്പിക്കാൻ ശേഷിയുള്ള ഈ ചായ നിങ്ങളുടെ വൈകുന്നേരങ്ങളിൽ ശീലമാക്കുന്നത് വഴി ഒട്ടനേകം ആരോഗ്യ ആനുകൂല്യങ്ങൾ നേടിയെടുക്കാനാവും എന്നുറപ്പ്.

ആരോഗ്യഗുണങ്ങൾ ഇരട്ടിയാക്കുന്നതിനായി പഞ്ചസാര ഉപയോഗിക്കുന്നതിനു പകരം ശർക്കര അല്ലെങ്കിൽ തേൻ തിരഞ്ഞെടുക്കാം.

മസാല ചായ

സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് തയ്യാറാക്കുന്ന ഒരു കപ്പ് ‘ചൂടുള്ള മസാലച്ചായ നിങ്ങളുടെ നാവിന് രുചി മധുരം മാത്രമല്ല പകരുന്നത്. ശരീരത്തിന് കൂടുതൽ ഉന്മേഷവും ഊർജവും നൽകുന്നതോടൊപ്പം മികച്ച രോഗപ്രതിരോധ ശേഷിക്കും ഇത് നല്ലതാണ്.

കറുവപ്പട്ട, ഏലം, ഗ്രാമ്പൂ, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്താണ് മസാല ചായ തയ്യാറാക്കുന്നത്. ഈ സുഗന്ധവ്യഞ്ജനങ്ങളെല്ലാം ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ്.

ചുമ, ജലദോഷം, അലർജികൾ കാലാനുസൃതമായി ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയെ അകറ്റി നിർത്താൻ സഹായകമായ രോഗപ്രതിരോധശേഷി നിലനിർത്താൻ ഈ ചായ പതിവായി കുടിക്കുന്നത് വഴി സാധിക്കും.

കൂടുതല്‍ അറിയൂ… ആരോഗ്യം പരിപാലിക്കൂ …

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP