ക്വാറന്റൈനില്‍ കഴിയുന്ന യുവാവ് വയോധികയെ കടിച്ചു കൊന്നു

Loading...

ചെന്നൈ : ക്വാറന്റൈനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട തമിഴ്‌നാട് സ്വദേശി പരിഭ്രാന്തനായി ഓടി വയോധികയെ കടിച്ചു. സാരമായി മുറിവുകളേറ്റ വയോധിക പിന്നീട് ആശുപത്രിയില്‍ മരണമടഞ്ഞു. ചെന്നൈയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച 80 കാരി ശനിയാഴ്ചയാണ് മരിച്ചത്.

ജക്കമനയകന്‍പട്ടി സ്വദേശിയായ യുവാവ് അടുത്തിടെയാണ് ശ്രീലങ്കയില്‍ നിന്ന് തിരികെയത്തിയത്. തുണി കച്ചവടം നടത്തുന്ന ഇയാള്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയതിനാല്‍ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുകയായിരുന്നു. സമ്ബര്‍ക്കവിലക്കില്‍ കഴിഞ്ഞു കൊണ്ടിരിക്കെ വെള്ളിയാഴ്ച പൊടുന്നനെ ഇയാള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പരിഭ്രാന്തനായി ഓടുകയായിരുന്നു.

നഗ്നനായി ഓടിയ ഇയാളുടെ പിന്നാലെ പിതാവും ഓടിയെങ്കിലും വീട്ടു മുറ്റത്തുണ്ടായിരുന്ന നച്ചിയമ്മാളിനെ കടിക്കുകയായിരുന്നു. നച്ചിയമ്മാളിന്റെ കഴുത്തിന് പിന്നില്‍ കടിച്ച ഇയാളെ ബന്ധുക്കളാണ് പിടിച്ചു മാറ്റി പോലീസിലേല്‍പിച്ചത്.

കഴുത്തിനു പിന്നില്‍ ആഴത്തിലുള്ള മുറിവേറ്റ ഇവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു മരണം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം