എറണാകുളം : കലൂർ സ്വദേശിനിയായ പതിനേഴുകാരിയെ വാൽപ്പാറയിൽ കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിച്ചു.

ഗോപികയെ കൊലപ്പെടുത്തിയ കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടിയ പ്രതി സഫർഷാ ഇപ്പോൾ കാക്കനാട് ജയിലിൽ റിമാൻഡിലാണ്.
2019 ജനുവരി ഏഴിനാണ് ദാരുണമായ കൊലപാതകം നടന്നത്. കലൂർ സ്വദേശിനിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഗോപികയെ സ്കൂളിൽ നിന്ന് വിളിച്ചിറക്കി കാമുകനായ സഫർഷാ വാൽപ്പാറയിലേക്കു കൊണ്ട് പോകുകയായിരുന്നു.
നഗരത്തിലെ സർവീസ് സ്റ്റേഷനിൽ ജോലിക്കാരനായ സഫർഷാ സർവീസിന് കൊണ്ട് വന്ന കാറുമായാണ് രക്ഷപെട്ടത് . വൈകിട്ടോടെ ഗോപികയെയും കൂട്ടി പ്രതി വാൽപ്പാറ ലക്ഷ്യമാക്കി യാത്ര തിരിച്ചിരുന്നു.
കാർ നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞ ഉടമയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കാർ വാൽപ്പാറയിലേക്കു പോയെന്നു തിരിച്ചറിഞ്ഞതോടെ തമിഴ്നാട് പൊലീസിനെ വിവരമറിയിച്ചു.
കാർ വാൾപ്പാറയിൽ പരിശോധനക്ക് വിധേയമാകും മുമ്പേ കാട്ടിൽ വെച്ച് സഫർഷാ ഗോപികയെ കൊലപ്പെടുത്തിയിരുന്നു.
ഗോപികയുടെ മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു രക്ഷപെടാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ സഫർഷായെ പൊലീസ് പിടികൂടി . ഗോപികയെ കാട്ടിൽ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേരളാപോലീസും തമിഴ് നാട് പോലീസും സംയുക്തമായി ജഡം കണ്ടെടുത്തു.
വളരെ വേഗം അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നു ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു പ്രതി ജാമ്യം നേടിയെങ്കിലും സത്യം തെളിഞ്ഞതോടെ വീണ്ടും ജയിലിലായി .
ഗോപിക കൊല്ലപ്പെട്ടു ഒരു വർഷം ആകുന്നതിനു മുമ്പേ വിചാരണ തുടങ്ങാനാണ് പ്രോസിക്യൂഷൻ ശ്രമം. അതിനായി നടപടികൾ തുടങി. പോക്സോ കോടതിയിലാണ് വിചാരണ.
News from our Regional Network
English summary: The trial in the case of the murder of a 17-year-old girl from Kaloor in Valparai will begin soon