ലോട്ടറിയടിച്ച ‘നിര്‍ഭാഗ്യവന്മാര്‍ക്ക് ‘ കിട്ടാത്ത 325 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഭാഗ്യമാകുന്നു

Loading...

സര്‍ക്കാര്‍ ഭാഗ്യക്കുറി നറുക്കെപ്പുടില്‍ സമ്മാനം ലഭിച്ചിട്ടും ടിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ വിതരണം ചെയാനുള്ളത് 325 കോടി രൂപ. ഇതിന്റെ കൃത്യമായ കണക്ക് ലഭ്യമല്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 325 കോടി രൂപയോളം സാങ്കേതിക കാരണത്താല്‍ വിതരണം ചെയ്യാനുണ്ടെന്ന് വ്യക്തമായത്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സമ്മാനം ലഭിച്ചിട്ടും ടിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതെ പോയവരില്‍ ഒന്നാം സമ്മാനം നേടിയവര്‍ പോലുമുണ്ട്. പലര്‍ക്കും കുരുക്കായി മാറിയത് സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജാരാക്കണമെന്ന വ്യവസ്ഥയാണ്. അല്ലാത്തപക്ഷം പണം ലഭിക്കില്ല.

യഥാര്‍ഥ ടിക്കറ്റ് ഹാജരാക്കാന്‍ ഫല പ്രഖ്യാപനത്തിന് ശേഷം രണ്ടു മാസം സമയമുണ്ട്. അതിനുള്ളില്‍ ഹാജരാക്കാന്‍ കഴിയത്താവര്‍ക്ക് പണം നഷ്ടമാകും. ടിക്കറ്റ് കൈമോശം വന്ന പലരും കോടതിയെ സമീപിച്ചിരുന്നു. പക്ഷേ കോടതിയും ടിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രം സമ്മാനം നല്‍കിയാല്‍ മതിയെന്ന നിലപാട് സ്വീകരിച്ചു.

Loading...