മാലദ്വീപില്‍നിന്നുള്ള യാത്രക്കാരുമായി കപ്പല്‍ കൊച്ചിയിലെത്തി

Loading...

കൊച്ചി :ആശങ്കകള്‍ക്ക് വിരാമമിട്ട് മാലദ്വീപില്‍നിന്നുള്ള 698 യാത്രക്കാര്‍ ഞായറാഴ്ച ആശ്വാസതീരമണഞ്ഞു. 440 മലയാളികള്‍ ഉള്‍പ്പെടെ 20 സംസ്ഥാനത്തെ യാത്രക്കാരുമായി നാവികസേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വ രാവിലെ 9.30ന് കൊച്ചി തുറമുഖത്തെ സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ എത്തി.

കേരളത്തിലെ യാത്രക്കാരെ അതത് ജില്ലയിലേക്കും മറ്റ് 19 സംസ്ഥാനത്തുള്ളവരെ അതതിടത്തേക്കും പ്രത്യേക വാഹനങ്ങളില്‍ അയക്കും. യാത്രക്കാരില്‍ ആര്‍ക്കും ഇതുവരെ കോവിഡ് ലക്ഷണങ്ങളില്ല. യാത്രക്കാരില്‍ 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്.

മലയാളികള്‍ കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍നിന്നുള്ളവരാണ് കൂടുതല്‍– 187 പേര്‍. ആന്ധ്രപ്രദേശ് (8), അസം (1), ഡല്‍ഹി (4), ഗോവ (1), ഹരിയാന (3), ഹിമാചല്‍പ്രദേശ് (3), ജാര്‍ഖണ്ഡ് (2), കര്‍ണാടക (8), ലക്ഷദ്വീപ് (4), മധ്യപ്രദേശ് (2), മഹാരാഷ്ട്ര (3), ഒഡിഷ (2), പുതുച്ചേരി (2), രാജസ്ഥാന്‍ (3), തെലങ്കാന (9), ഉത്തര്‍പ്രദേശ് (2), ഉത്തരാഖണ്ഡ്, -പശ്ചിമബംഗാള്‍ (ഏഴുവീതം) എന്നിങ്ങനെയാണ് മറ്റുള്ളവര്‍.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം