മൂന്ന് പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കാൻ ശുപാർശ നൽകി നീതി ആയോഗ്

Loading...

ദില്ലി:  രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ ശുപാർശ നൽകി നീതി ആയോഗ് . പഞ്ചാബ് സിന്ത് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ സ്വകാര്യവത്കരണത്തിനാണ് നിർദ്ദേശം

എല്ലാ റീജണൽ റൂറൽ ബാങ്കുകളും തമ്മിൽ ലയിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

നിലവിലെ ബാങ്കിങ് വിപണിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം 54 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അടുത്ത പത്ത് വർഷത്തിനുള്ളിൽ ലക്ഷ്യം നേടാനാണ് ശ്രമം

ഇന്ത്യ പോസ്റ്റിനെ റീജണൽ റൂറൽ ബാങ്കുമായി ലയിപ്പിച്ച് കുത്തനെ ഉയരുന്ന നഷ്ടം നേരിടാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം അഞ്ചാക്കി ചുരുക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം