പെണ്‍കുട്ടിക്ക് സിനിമാ-സീരിയല്‍ രംഗത്ത് വന്‍ ഓഫറുകള്‍ നല്‍കി, നൂറോളംപേര്‍ പീഡിപ്പിച്ചു

Loading...

കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ഉള്‍പ്പെടെ ചിക്കമംഗളൂരു സ്വദേശിയായ പതിനാറുകാരിയെ നിരവധി പേര്‍ക്ക് കാഴ്ചവച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍. സംഘത്തിന് മയക്കുമരുന്ന് ഇടപാടും ഉണ്ടായിരുന്നതായാണ് പറയുന്നത്. കേസില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റുചെയ്തത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള ചിലരെ തിരിച്ചറിഞ്ഞതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. ഇവരുടെകൂടി അറസ്റ്റ് രേഖപ്പെടുത്തിയാലേ അന്വേഷണം തുടരാനാകൂവെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 12നാണ് കേസിനാസ്പദമായ സംഭവം. നാട്ടുകാര്‍ സംശയമുന്നയിച്ചതോടെ കൂടരഞ്ഞി കക്കാടംപൊയിലിലെ സ്വകാര്യ റിസോര്‍ട്ടില്‍ തിരുവമ്ബാടി പൊലീസ് പരിശോധന നടത്തിയപ്പോള്‍ പെണ്‍വാണിഭ സംഘം പിടിയിലാവുകയായിരുന്നു. റിസോര്‍ട്ട് ഉടമ മലപ്പുറം ചീക്കോട് സ്വദേശി മുഹമ്മദ് ബഷീര്‍ (49), വളമംഗലം പൂക്കോട്ടൂര്‍ മന്‍സൂര്‍ പാലത്തിങ്കല്‍ (27), കൊണ്ടോട്ടി തുറക്കല്‍ നിസാര്‍ ബാബു (37) എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇവരില്‍ നിന്നാണ് വയനാട്ടിലെ റിസോര്‍ട്ടുകളിലുള്‍പ്പെടെ വച്ച്‌ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. തുടര്‍ന്ന് കേസ് കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പെണ്‍കുട്ടിയെ വയനാട്ടിലെത്തിച്ച ചിക്കമംഗളൂരു സ്വദേശി ഫര്‍സാന (25)​ എന്ന യുവതിയെ പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. ഇവരെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതി വയനാട്ടിലെ ഏജന്റ് വയനാട് മടക്കിമല സ്വദേശി ടി.കെ. ഇല്യാസിനെയും അന്വേഷണസംഘം പിടികൂടി. പെണ്‍കുട്ടിയെ നൂറോളംപേര്‍ പീഡിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം.

പ്രമുഖരുള്‍പ്പെടെ നാല്പതോളം പേരെ ചോദ്യംചെയ്തതില്‍ നിന്ന് ചിലരെ പ്രതികളാക്കി അറസ്റ്റുചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടിയെ കക്കാടംപൊയിലിലെ റിസോര്‍ട്ടിലെത്തിച്ച്‌ നാലുദിവസമാകുമ്ബോഴേക്കും സംഘം പിടിയിലായിരുന്നു. എന്നാല്‍, വയനാട്ടില്‍ ഒരുമാസത്തോളം പെണ്‍കുട്ടിയെ വിവിധ റിസോര്‍ട്ടുകളിലായി താമസിപ്പിച്ചിരുന്നു.

പെണ്‍കുട്ടിയെ സിനിമാ- സീരിയല്‍ രംഗത്ത് വന്‍ ഓഫറുകള്‍ നല്കി കേരളത്തിലേക്ക് ഫര്‍സാന കൂട്ടിക്കൊണ്ടുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് കസ്റ്റഡിയിലെടുക്കുമ്ബോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. നേരത്തെ അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയ നിസാര്‍ ബാബുവാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ ഇയാള്‍ ഒളിവില്‍ പോയി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം