ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം രാജ്യം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രി വി.മുരളീധരൻ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്ധ്വാനി തുടങ്ങിയ നിരവധി നേതാക്കൾ പുഷ്പാർച്ചന നടത്തി.

“മഹാത്മാ ഗാന്ധി മാനവികതയ്ക്കു നൽകിയ മഹത് സംഭാവനയ്ക്ക് ഞങ്ങൾ നന്ദി അർപ്പിക്കുന്നു. ഗാന്ധിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും മികച്ച ആഗ്രഹം സൃഷ്ടിക്കാനും കഠിനമായി പരിശ്രമിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു”- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ഗാന്ധിജയന്തി ദിനമായ ഇന്ന് രാജ്യത്തെ വെളിയിട വിസർജന മുക്തമായി പ്രധാനമന്ത്രി പ്രഖ്യാപിക്കും.
പാർലമെന്റിലും ഗാന്ധിജിയെ സ്മരിച്ചുകൊണ്ടുള്ള ചടങ്ങുകൾ നടക്കും. വൈകിട്ട് ആറിന് അഹമ്മദാബാദിൽ എത്തുന്ന പ്രധാനമന്ത്രി സബർമതി ആശ്രമം സന്ദർശിച്ച ശേഷം സ്വഛ് ഭാരത് പരിപാടിയിൽ പങ്കെടുക്കും. രാവിലെ 9.30-ന് കോൺഗ്രസ് ഡൽഹിയിൽ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്
राष्ट्रपिता महात्मा गांधी को उनकी 150वीं जन्म-जयंती पर शत-शत नमन।
Tributes to beloved Bapu! On #Gandhi150, we express gratitude to Mahatma Gandhi for his everlasting contribution to humanity. We pledge to continue working hard to realise his dreams and create a better planet. pic.twitter.com/4y0HqBO762
— Narendra Modi (@narendramodi) October 2, 2019