നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമ പുറത്തിറങ്ങുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് കോൺഗ്രസ്സ്

നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമ റിലീസ് നീട്ടി വക്കണമെന്ന് കോൺഗ്രസ്സ് ഇലക്ഷൻ കമ്മിഷനോടാവശ്യപെട്ടു. സിനിമ പുറത്തിറങ്ങുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് കോൺഗ്രസ്സ് ആരോപിച്ചു.

ബിജെപി സഖ്യ കക്ഷി ശിവസേനയും ചിത്രത്തിൻറെ റിലീസ് വൈകിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.ഏപ്രിൽ അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന പി എം നരേന്ദ്ര മോദിയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ ലോക്‌സഭ ഇലക്ഷൻ കാലയളവിൽ പുറത്തിറങ്ങുന്ന ചിത്രം വോട്ടർമാരെ സ്വാധീനിക്കാനിടയുണ്ടെന്നാണ് കോൺഗ്രസ്സ് വാദം. സിനിമയിലെ നായകൻ വിവേക് ഒബറോയ് ഉൾപെടെ അണിയറ പ്രവർത്തകരിൽ ഏറിയ പങ്കും ബിജെപി അനുഭാവികളാണെന്നും കോൺഗ്രസ്സ് ആരോപിച്ചു.

മുതിർന്ന നേതാക്കളായ കബിൽ സിബൽ, അഭിഷേഖ് മനു സിങ്ങ്വി, രൺദിപ് സുർജേവാല, എന്നിവരാണ് തിരഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി ബോധിപ്പിച്ചത്. ബി ജെ പി സഖ്യ കക്ഷിയായ ശിവസേനയും സമാന ആവശ്യം ഉയർത്തി രംഗത്തെത്തി.

അതേ സമയം തെലുങ്കു ദേഷം പാർട്ടിക്കെതിരെ പരാതി നൽകുന്നതിനായി ബിജെപിയും തിരഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ചിത്രത്തിൻറെ പ്രദർശനവുമായി ബന്ധപെട്ട വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

 

 

 

 

 

വരും ദിവസങ്ങളിൽ പോരാട്ടം മുറുകും. സ്ഥാനാർത്ഥികൾ ഇരുവരും ഇതിനകം അയൽവാസികളായി കഴിഞ്ഞു, ജയരാജനും മുരളീധരനും………. ട്രൂവിഷൻ ന്യൂസ് വീഡിയോ കാണാം

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം