കൊച്ചി പഴയ കൊച്ചിയല്ല,നഗരം ഇനിപൂര്‍ണമായും ക്യാമറാ വലയത്തില്‍

Loading...

കൊച്ചി: കൊച്ചി ഇനി പഴയ കൊച്ചിയല്ല , നഗരം ഇനിമുതല്‍ പൂര്‍ണമായും ക്യാമറാ നിരീക്ഷണത്തിലായിരിക്കും . നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 100 ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് സിറ്റി പൊലീസ് .

കുറ്റകൃത്യങ്ങള്‍ നടന്നാല്‍ സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന മോണിറ്ററില്‍ നേരില്‍ കണ്ട് ഉടന്‍ നടപടി സ്വീകരിക്കാന്‍ ഇനിമുതല്‍ പൊലീസിന് സാധിക്കും. നഗരം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊലീസ് ജാഗ്രത ശക്തമാക്കുന്നത് . ആദ്യഘട്ടത്തില്‍ ഒരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള 100 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം .

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

വാഹനങ്ങളുടെ നമ്ബറുകള്‍ പോലും കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന ക്യാമറകളാണ് സ്ഥാപിക്കുന്നത് . നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ക്യാമറകള്‍ ഇതിനോടകം സ്ഥാപിച്ച്‌ കഴിഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം