തലക്കാവേരിയിലേക്കൊരു യാത്ര പോകാം ;പ്രകൃതി ഭംഗി ആവോളം നുകരാം

വെബ് ഡെസ്ക്

Loading...

ദക്ഷിണേന്ത്യയിലെ പുണ്യനദിയായ കാവേരി ഉത്ഭവിക്കുന്നിടമാണ് തലക്കാവേരി എന്നറിയപ്പെടുന്നത്. കാവേരി ഒരു നീരുറവയായി ഊറിവരുന്നത് കാണണമെങ്കില്‍ തലക്കാവേരിയില്‍ തന്നെ എത്തണം. പ്രകൃതിഭംഗി ആസ്വദിക്കുക എന്നതിലുപരി ഒരു പുണ്യയാത്ര എന്ന് വേണമെങ്കില്‍ തലക്കാവേരി യാത്രയെ വിളിക്കാം.

Image result for talakaveri photos

കുടക് ജില്ലയുടെ മുഖ്യകേന്ദ്രമായ മടിക്കേരിയില്‍ നിന്ന് തലക്കാവേരിയിലേക്ക് 48 കിലോമീറ്റര്‍ ദൂരമുണ്ട്. പുണ്യസ്ഥലമായ വാഗമണ്ഡലയില്‍ നിന്നും 8 കിലോമീറ്ററും. ദക്ഷിണേന്ത്യയിലെ പ്രമുഖ ഹിന്ദുതീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്‌തലക്കാവേരി. ബ്രഹ്‌മഗിരി മലനിരകളില്‍ സ്‌ഥിതിചെയ്യുന്ന ഇവിടമാണ്‌ . ബ്രഹ്മഗിരി, അഗ്നിഗിരി, വായുഗിരി, ഗജരാജഗിരി എന്നീ നാല് ഗിരികളുടെ മദ്ധ്യത്തിലാണ് തലകാവേരി. പണ്ട് ഇവിടെ അഗസ്ത്യമുനി തപസു ചെയ്തിരുന്നു എന്നാണു വിശ്വാസം. സമുദ്രനിരപ്പില്‍ നിന്നു 1276 മീറ്റര്‍ ഉയരത്തിലാണിത്‌.

Image result for talakaveri photos

തലക്കാവേരിയിൽ രണ്ടു ക്ഷേത്രങ്ങളുണ്ട്‌. വിരളമായ ശിവലിംഗപ്രതിഷ്ഠയുള്ള ശിവക്ഷേത്രവും ഗണേശ ക്ഷേത്രവും. ശിവക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ തുലാസംക്രമണ വേളയിൽ പാർവതീ ദേവി പവിത്രമായ തിർത്ഥോൽഭവയായി പ്രത്യക്ഷപ്പെടുന്നു എന്നാണു വിശ്വാസം. ഇതേ ഇടത്തിൽ തന്നെയുള്ള അശ്വഗന്ധ മരത്തിൻ ചുവട്ടിലാണു അഗസ്ത്യമുനിക്ക്‌ ത്രിമൂർത്തികൾ പ്രത്യക്ഷപെട്ടു വരങ്ങൾ നൽകിയതെന്നു വിശ്വസിക്കുന്നു. തലക്കാവേരിയിൽ നിന്നു താഴേക്കു ചവിട്ടുപടികൾ വഴി ബ്രഹ്മഗിരി പീക്കിലേക്കു പോകാം . ഇവിടെവച്ചു സപ്തർഷികൾ യജ്ഞം നടത്തിയെന്നും പാർവതി ദേവി പ്രത്യക്ഷപ്പെട്ടെന്നും ഐതിഹ്യമുണ്ട്.

Image result for talakaveri photos

 

മഴക്കാലത്ത് ഏറെ സഞ്ചാരികള്‍ എത്തുന്നയിടം കൂടിയാണ് തലക്കാവേരി. മഞ്ഞിലും മഴയിലും കുതിര്‍ന്നു നില്‍ക്കുന്ന തലക്കാവേരിയുടെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ സാധിക്കില്ല. തലക്കാവേരി വന്യമൃഗ സംരക്ഷണകേന്ദ്രം ഏറെ പ്രശസ്തമാണ്. 10501 ഹെക്ടറുകളിലായി പരന്നുകിടക്കുന്ന ദേശീയോദ്യാനമാണ് ഇത്. മഴക്കാലത്തു മാത്രം കാണുന്ന മനോഹരങ്ങളായ ഒരുപാടു വെള്ളച്ചാട്ടങ്ങളാൽ സമ്പന്നമാണിവിടം. ഒരേ സമയം തന്നെ ഒരുപാടു മുഖങ്ങൾ സഞ്ചരിക്കള്‍ക്ക് കാണിച്ചു കൊടുക്കാന്‍ തലക്കാവേരിക്ക് സാധിക്കും. നല്ല മഴ പെട്ടെന്നു നൂൽ മഴയായി മാറുകയും, പിന്നെ കോരിച്ചോരിയുന്ന മഴയായി മാറുകയും ചെയ്യുന്നത് പെട്ടന്നാകും. ഒപ്പം കോടമഞ്ഞും പെയ്തിറങ്ങുക എപ്പോഴെന്നു പറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ തെളിഞ്ഞ ആകാശവും പച്ചപ്പുതച്ച മലനിരകളും കണ്ണിനു അത്ഭുത കാഴ്ചകൾ ഒരുക്കുകയും ചെയ്യും.

Image result for talakaveri photos

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം