ചേര്‍ത്തലയില്‍ അധ്യാപികയും പതിനാറുകാരനും ഒളിച്ചോടി

Loading...

ആലപ്പുഴ: ചേര്‍ത്തലയില്‍ പത്താക്ലാസുകാരനായ വിദ്യാര്‍ഥിയുമായി അധ്യാപിക ഒളിച്ചോടി. പത്തു വയസുള്ള കുട്ടിയെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് നാല്പത്കാരി വീട് വിട്ടത്. ചേര്‍ത്തലയില്‍ നിന്നും ഞായറാഴ്ച മുതല്‍ കാണാതായ 40 കാരിക്കും പതിനാറുകാരനും വേണ്ടി മുഹമ്മ എസ്ഐയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്ന് ഇരുവരും തിരുവനന്തപുരത്ത് വര്‍ക്കല ഭാഗത്ത് ഉള്ളതായി സൂചനകള്‍ കിട്ടിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇരുവരും ഒരുമിച്ച് ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്ന വിവരമാണ് ഇരുവരും ഒന്നിച്ചാണെന്ന സംശയത്തിന് ആധാരം. ഇരുവരുടേയും ഫോണ്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായ നിലയിലാണ്. ഇവരുടെ ഫോണ്‍ പോലീസ് ട്രാക്ക് ചെയ്യുന്നുണ്ട്്. വര്‍ക്കല ഭാഗത്ത് നിന്നുമാണ് അവസാനമായി സിഗ്‌നല്‍ കിട്ടിയത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ഇത്.

വിവാഹമോചിതയും പത്തുവയസ്സുള്ള ഒരു കുട്ടിയുമുള്ള അദ്ധ്യാപിക വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ വാങ്ങി നല്‍കിയതായും മണിക്കൂറുകള്‍ ഇവര്‍ സംസാരിച്ചിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. പല ദിവസങ്ങളിലും വിദ്യാര്‍ഥി ടീച്ചറുമായി സംസാരിച്ചിരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പഠിക്കാനുള്ള സംശയം പറഞ്ഞു തരുന്നതാണെന്നായിരുന്നു കുട്ടിയുടെ മറുപടി.

Loading...