കാറില്‍ നിന്നും ബലമായി പിടിച്ചിറക്കി ഭീഷണിപ്പെടുത്തി ;ദുരനുഭവം പങ്കുവെച്ച് നടി സ്വാസ്തിക

Loading...

യൂബര്‍ യാത്രയ്ക്കിടെ ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയതായി കഴിഞ്ഞ ദിവസമായിരുന്നു ബംഗാളി നടി സ്വാസ്തിക ദത്ത വെളിപ്പെടുത്തിയിരുന്നത്. കാറില്‍ നിന്നും ബലമായി പിടിച്ചിറക്കി ഭീഷണിപ്പെടുത്തിയെന്നായിരുന്നു നടി പറഞ്ഞത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു സ്വാസ്തിക ഇക്കാര്യം തുറന്നുപറഞ്ഞത്. ബുധനാഴ്ച രാവിലെ കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു സംഭവം. തുടര്‍ന്ന് പോലീസ് യൂബര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ബംഗാളി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി കൂടിയാണ് സ്വാസ്തിക ദത്ത. സ്റ്റുഡിയോയില്‍ നടക്കുന്ന ഷൂട്ടിംഗിന് പോവാനായി കാലത്ത് യൂബര്‍ ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്തിരുന്നു നടി. തുടര്‍ന്ന് കാറില്‍ കയറി യാത്ര തുടങ്ങിയെങ്കിലും ഇടയ്ക്ക് വെച്ച് കാര്‍ നിര്‍ത്തി ഡ്രൈവര്‍ ആപ്പില്‍ ട്രിപ്പ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. കാറില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ അതിന് വിസമ്മതിച്ചുവെന്ന് നടി പറയുന്നു. തുടര്‍ന്ന് കാര്‍ എതിര്‍വശത്തേക്ക് തിരിച്ച് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാന്‍ അയാള്‍ പുറപ്പെടുകയായിരുന്നു.

മോശം ഭാഷയില്‍ തന്നോട് സംസാരിച്ച ഡ്രൈവര്‍ സ്വന്തം സുഹൃത്തുകളെ വരെ വിളിച്ചുവരുത്തി. എന്നാല്‍ ആ സമയം ഷൂട്ടിംഗ് വൈകുമെന്നതിനാല്‍ പ്രശ്‌നങ്ങള്‍ക്ക് നില്‍ക്കാതെ സ്റ്റുഡിയോയിലേക്ക് പോവുകയായിരുന്നു. സ്വാസ്തിക പറയുന്നു പിന്നീട് പിതാവിനോട് സംസാരിച്ച് നിയമനടപടികള്‍ കൈകൊളളണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. കൊല്‍ക്കത്തയിലെ ഇഎം ബെപ്പാസിനടുത്തുളള ഒരു റെസ്‌റ്റോറന്റിന് സമീപം രാവിലെ 8.15 മുതല്‍ 8.45 വരെയുളള സമയത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ജംഷദ് എന്ന് പേരുളള ഡ്രൈവറുടെ ഫോട്ടോയും കാറിന്റെ നമ്പര്‍ പ്ലേറ്റും സഹിതമായിരുന്നു നടിയുടെ കുറിപ്പ്.

Loading...