കളത്തില്‍ അച്ചടക്ക ലംഘനം തിരിച്ചടിയായി; സെറീന വില്യംസിന് 12.26 ലക്ഷം രൂപ പിഴ

സ്പോർട്സ് ഡസ്ക്

Loading...

യുഎസ് ഓപ്പണ്‍ ഫൈനലിനിടെ മൂന്ന് തവണ അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ച് സെറീന വില്യംസിന് പിഴ. 17000 ഡോളര്‍ (ഏകദേശം 12.26 ലക്ഷം രൂപ) ആണ് പിഴ വിധിച്ചിരിക്കുന്നത്. നവോമിയുമായുള്ള കഴിഞ്ഞ സമത്സരത്തിലെ താരത്തിന്റെ പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. അംപയര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് 10000 ഡോളറും മത്സരത്തിനിടെ കോച്ച് ഇടപെട്ടതിന് 4000 ഡോളറും റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചതിന് 3000വുമാണ് പിഴ ഈടാക്കുക.

റണ്ണറപ്പ് താരത്തിനുള്ള 1.85 മില്യണ്‍ ഡോളര്‍ സമ്മാന തുകയില്‍ നിന്നാണ് പിഴ തുക ഈടാക്കുക. യുഎസ് ഓപ്പണ്‍ ഫൈനലില്‍ നവോമി ഒസാക്കയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീന പരാജയപ്പെട്ടിരുന്നു. മത്സരത്തിനിടെ സെറീനയും അംപയര്‍ കാര്‍ലോസ് റാമോസും തമ്മിലുണ്ടായ വാക്കു തര്‍ക്കവും പോയിന്റ് വെട്ടിക്കുറക്കലുമെല്ലാം യുഎസ് ഓപ്പണ്‍ ഫൈനലിനെ വിവാദമാക്കിയിരുന്നു. അംപയര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് സെറീന ആരോപിച്ചു.

ഫൈനലിനിടെ സെറീനക്ക് പരിശീലകന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടന്ന് കാണിച്ച് ചെയര്‍ അംപയര്‍ കാര്‍ലോസ് റാമോസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. രണ്ടാം സെറ്റില്‍ തിരിച്ചുവരാന്‍ സെറീന ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അംപയറുടെ ഇടപെടലിനെതിരെ സെറീന ശക്തമായി പ്രതിഷേധിച്ചു.

യുഎസ് ഓപ്പണ്‍ ഫൈനലിനിടെ മൂന്ന് തവണ അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ച് സെറീന വില്യംസിന് പിഴ. 17000 ഡോളര്‍ (ഏകദേശം 12.26 ലക്ഷം രൂപ) ആണ് പിഴ വിധിച്ചിരിക്കുന്നത്. നവോമിയുമായുള്ള കഴിഞ്ഞ സമത്സരത്തിലെ താരത്തിന്റെ പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. അംപയര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് 10000 ഡോളറും മത്സരത്തിനിടെ കോച്ച് ഇടപെട്ടതിന് 4000 ഡോളറും റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചതിന് 3000വുമാണ് പിഴ ഈടാക്കുക.

റണ്ണറപ്പ് താരത്തിനുള്ള 1.85 മില്യണ്‍ ഡോളര്‍ സമ്മാന തുകയില്‍ നിന്നാണ് പിഴ തുക ഈടാക്കുക. യുഎസ് ഓപ്പണ്‍ ഫൈനലില്‍ നവോമി ഒസാക്കയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീന പരാജയപ്പെട്ടിരുന്നു. മത്സരത്തിനിടെ സെറീനയും അംപയര്‍ കാര്‍ലോസ് റാമോസും തമ്മിലുണ്ടായ വാക്കു തര്‍ക്കവും പോയിന്റ് വെട്ടിക്കുറക്കലുമെല്ലാം യുഎസ് ഓപ്പണ്‍ ഫൈനലിനെ വിവാദമാക്കിയിരുന്നു. അംപയര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് സെറീന ആരോപിച്ചു.

ഫൈനലിനിടെ സെറീനക്ക് പരിശീലകന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് കാണിച്ച് ചെയര്‍ അംപയര്‍ കാര്‍ലോസ് റാമോസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. രണ്ടാം സെറ്റില്‍ തിരിച്ചുവരാന്‍ സെറീന ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അംപയറുടെ ഇടപെടലിനെതിരെ സെറീന ശക്തമായി പ്രതിഷേധിച്ചു.

തര്‍ക്കങ്ങളെ തുടര്‍ന്ന് രണ്ടാം സെറ്റില്‍ 3-1ന് മുന്നിട്ട് നിന്നിരുന്ന സെറീനയുടെ താളം തെറ്റി. തുടര്‍ച്ചയായി പിഴവുകള്‍ വന്നു. ഇതോടെ അവര്‍ ദേഷ്യത്തോടെ റാക്കറ്റ് വലിച്ചെറിഞ്ഞു. ഇതില്‍ രണ്ടാം മുന്നറിയിപ്പ് നല്‍കിയ അംപയര്‍ ഒരു പോയിന്റ് കുറക്കുകയും ചെയ്തു. ഇതോടെ സെറീന കൂടുതല്‍ ദേഷ്യപ്പെട്ട് നിങ്ങള്‍ കള്ളനാണെന്നും മാപ്പുപറയണമെന്നും അംപയറോട് പറഞ്ഞു. അംപയര്‍മാര്‍ക്കെതിരെ നിരവധി പുരുഷ താരങ്ങള്‍ പ്രതികരിക്കാറുണ്ടെങ്കിലും അവര്‍ക്കെതിരെയൊന്നും ഇത്തരം നടപടികളുണ്ടായിട്ടില്ലെന്ന് സെറീന പറഞ്ഞു.

സെറീനക്കെതിരായ നടപടിയെ കൂകലുകളോടെയാണ് യുഎസ് ഓപ്പണിലെ കാണികള്‍ വരവേറ്റത്. എന്നാല്‍, മത്സരശേഷം സമ്മാനദാനത്തിനിടെ ഒസാക്കയെ കൂകിയ കാണികളെ പിന്തിരിപ്പിക്കാന്‍ സെറീന മടി കാണിച്ചില്ല. നവോമിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടധാരണം കാണികളുടെ ഇടപെടല്‍ മൂലം അവതാളത്തിലാകരുതെന്നായിരുന്നു സെറീനയുടെ നിര്‍ദേശം.