വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച എ​സ്‌.ഐ കീ​ഴ​ട​ങ്ങി

Loading...

തി​രു​വ​ന​ന്ത​പു​രം : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഒളിവിലായിരുന്ന എ​സ്‌.ഐ കീ​ഴ​ട​ങ്ങി.പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ ബോം​ബ് ഡി​റ്റ​ക്ഷ​ന്‍ സ്ക്വാ​ഡ് എ​സ്‌.ഐ​യും പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി​യു​മാ​യ സ​ജീ​വ് കു​മാ​റാ​ണു തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.

സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സി​നു​ള്ളി​ല്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണു പ​രാ​തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​സ്‌.ഐ​ക്കെ​തി​രെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു.

ഇതിന് പി​ന്നാ​ലെയാണ് സ​ജീ​വ് ഒ​ളി​വി​ല്‍ പോ​യത്. ഇയാളെ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ എം.​ആ​ര്‍. അ​ജി​ത്കു​മാ​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തിരുന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​ജീ​വ് കു​മാ​റി​​െന്‍റ ക്വാ​ര്‍​ട്ടേ​ഴ്സി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി നി​ല​വി​ളി​ച്ച​തോ​ടെ സം​ഭ​വം പു​റ​ത്തു​പ​റ​യ​രു​തെ​ന്ന് സ​ജീ​വ് കു​മാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി മാ​താ​വി​നെ വി​വ​രം അ​റി​യി​ച്ചു.

കു​ട്ടി​യു​ടെ മാ​താ​വ് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പേ​രൂ​ര്‍​ക്ക​ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം