Categories
Kannur

രതീഷിന്റെ നഖവും രക്തവും മുടിയിഴകളും ഡി.എൻ.എ. പരിശോധനക്കയക്കും; ദുരൂഹത ശ്വാസകോശത്തിന് അമിതസമ്മർദമുണ്ടായത്

കോഴിക്കോട്: പെരിങ്ങത്തൂരിനടുത്ത് പുല്ലൂക്കരയിലെ മുസ്‌ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ വധിച്ച കേസിലെ രണ്ടാംപ്രതി രതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഡി.എൻ.എ. സാംപിളുകൾ പരിശോധനയ്ക്ക് അയക്കാൻ നടപടികൾ പൂർത്തിയായി.

ഇതിനായി രതീഷിന്റെ നഖവും രക്തവും മുടിയിഴകളും ശേഖരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജന്മാരാണ് ഇവ ശേഖരിച്ചത്.

സാംപിളുകൾ തിരുവനന്തപുരത്തെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കും. ആന്തരികാവയങ്ങളിൽ ക്ഷതമുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് ഡി.എൻ.എ. പരിശോധന നടത്താൻ തീരുമാനിച്ചത്.

ശ്വാസകോശത്തിന് അമിതസമ്മർദമുണ്ടായത് ആത്മഹത്യയിൽ സംഭവിക്കാവുന്നതരം പരിക്കല്ലെന്ന നിഗമനത്തിലാണ് ഡോക്ടർമാർ ആന്തരികാവയവങ്ങൾ റീജണൽ കെമിക്കൽ ലാബിലേക്ക് അയക്കുന്നത്.

രണ്ട് പരിശോധനാഫലങ്ങളും ലഭിച്ചാൽ മാത്രമേ രതീഷിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോയെന്നതിന് ശാസ്ത്രീയമായ സ്ഥിരീകരണം ലഭിക്കൂ.

ആത്മഹത്യയ്ക്കുമുമ്പ് രതീഷിന് മർദനമേറ്റിട്ടുണ്ടോയെന്ന് ഡി.എൻ.എ. പരിശോധനയിലൂടെ കണ്ടെത്താനാവുമെന്നാണ് ഫൊറൻസിക് സംഘത്തിന്റെ നിഗമനം.

ശ്വാസകോശത്തിന് സമ്മർദമുണ്ടായതായി കണ്ടെത്തിയ സാഹചര്യത്തിൽ ആരെങ്കിലും ശ്വാസംമുട്ടിക്കാൻ ശ്രമിച്ചതാണെങ്കിൽ കൈകൾ ഉപയോഗിച്ച് രതീഷ് അതിനെ ചെറുക്കാൻ ശ്രമിച്ചിട്ടുണ്ടാവും.

ഈ സമയം കൈയിലെ നഖങ്ങളിൽ ആക്രമിച്ചയാളുടെ രക്തമോ മാംസമോ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. ഡി.എൻ.എ. പരിശോധനയിലൂടെ ഇക്കാര്യം കണ്ടെത്താം.

മൻസൂർ വധക്കേസിലെ രതീഷിന്റെ പങ്കും ഡി.എൻ.എ. പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കും. മൻസൂർ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് ഫൊറൻസിക് വിദഗ്ധർ വിവിധതരം സാംപിളുകൾ ശേഖരിച്ചിരുന്നു.

രതീഷിന്റെ രക്തവും മുടിയിഴകളും സംഭവസ്ഥലത്തുനിന്ന് ലഭിച്ച സാംപിളുകളുമായി താരതമ്യപരിശോധന നടത്തും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Ratheesh, the second accused in the murder case of Mansoor, a Muslim League activist in Pullukara near Peringathur, has been given DNA to clear the mystery of his death. Steps have been taken to send the samples for testing.

NEWS ROUND UP