”മുസ്‌ലിംകളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിജയിപ്പിക്കുക” വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് രജ്ഞീത് ബഹദൂര്‍ ശ്രീവാസ്തവ

Loading...

മുസ്‌ലിംകളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിജയിപ്പിക്കണമെന്ന് വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് രജ്ഞീത് ബഹദൂര്‍ ശ്രീവാസ്തവ. ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കവെയാണ് ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം നേരിടാന്‍ തയ്യാറായികൊള്ളുവാനും ശ്രീവാസ്തവ ജനങ്ങളെ ഭീഷണിപ്പെടുത്തി.

“കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഭരണംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മുസ്‍ലിംകളുടെ ആചാരമുറകള്‍ തകര്‍ക്കാന്‍ കഴിഞ്ഞു. നിങ്ങള്‍ മുസ്‍ലിം വര്‍ഗ്ഗത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മോദിയെന്ന പ്രധാനമന്ത്രിക്ക് വോട്ട് ചെയ്യൂ. വിഭജനമായിട്ടു കൂടി ഇപ്പോള്‍ മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുകയാണ്. വോട്ട്‌ ചെയ്ത് അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബിജെപിക്ക് കഴിയും.”- ശ്രീവാസ്തവ പറഞ്ഞു

‘’ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ചൈനയില്‍ നിന്നും കൊണ്ടുവരുന്ന യന്ത്രം ഉപയോഗിച്ച്, പന്ത്രണ്ടായിരത്തോളം വരെ മുസ്‍ലിംകളുടെ തലമുടി വടിക്കുകയും അവരെ ഹിന്ദുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും. ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം നേരിടാന്‍ നിങ്ങള്‍ തയ്യാറായിക്കോളൂ..’’ ശ്രീവാസ്തവ മുന്നറിയിപ്പ് നല്‍കി.

 

 

 

 

 

 

 

കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണെന്നും, ഭാവിയുടെ വാഗ്ദാനമാണെന്നുമൊക്കെ ആലങ്കാരികമായി നാം എപ്പോഴും പറയുമെങ്കിലും, കുട്ടികളെ ശാരീരികമായും ലൈംഗികമായും ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വാര്‍ത്തകളാണ് നാം ഓരോ ദിവസവും കേള്‍ക്കുന്നത്.കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

 

Loading...