നമ്മുടെ കുഞ്ഞിക്കേടെ കട്ട ഫാനായ ലോക ബാഡ്മിന്റണ്‍ താരമാരെന്നറിയോ ….?

Loading...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍  ഒന്നാം സ്ഥാനം പൊരുതി നേടിയ ആദ്യത്തെ ഇന്ത്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കിയ സിന്ധു കേരളത്തിലെ സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങാന്‍ ചൊവ്വാഴ്ച രാത്രിയിലാണ് കേരളത്തിലെത്തിയത്.

ക്ഷേത്രദര്‍ശനം നടത്തിയും സാരിയുടുത്തും കേരള ജനതയുടെ പ്രീതി പിടിച്ചു പറ്റിയ സിന്ധുവിനെ കേരളത്തിന്റെ ആദരങ്ങള്‍ ഏറ്റുവാങ്ങിയ സിന്ധു നിരവധി പൊതു പരിപാടികളില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്.

വിദ്യാര്‍ഥികളും യുവതാരങ്ങളും അടക്കമുള്ളവര്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. കേരളത്തിന്റെ ആദരവ് ഔദ്യോഗികമായി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

കേരളത്തില്‍ വന്നതിന്റെ ഭാഗമായി club fmന് നല്‍കിയ ഒരു അഭിമുഖത്തില്‍ നിരവധി ചോദ്യങ്ങള്‍ക്ക് നിറഞ്ഞ പുഞ്ചിരിയോടെ ഉത്തരങ്ങള്‍ നല്‍കിയ സിന്ധുവിന്റെ ഒരു പ്രസ്താവന ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

മലയാളത്തില്‍ ഏത് നടനാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം ചോദ്യത്തിന് സിന്ധു നല്‍കിയ മറുപടി കേരളത്തിലെ യുവപ്രേക്ഷകരെ ആവേശത്തില്‍ ആക്കുന്നതാണ്. മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കാ ദുല്‍ഖര്‍ സല്‍മാനാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളി നടനെന്ന് പി വി സിന്ധു വ്യക്തമായ മറുപടി പറഞ്ഞിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ഒകെ കണ്‍മണി എന്ന മണിരത്നം ചിത്രം ആണ് ഞാന്‍ അദ്ദേഹത്തിന്റെ കണ്ടിട്ടുള്ളത് എന്നും ബാംഗ്ലൂര്‍ ഡെയ്സ് എന്ന മലയാള ചിത്രമാണ് ഏറ്റവും പ്രിയപ്പെട്ട മലയാള ചിത്രം എന്നും സിന്ധു വെളിപ്പെടുത്തി. ദുല്‍ഖര്‍ ആരാധകര്‍ക്കും മലയാളി പ്രേക്ഷകര്‍ക്കും ഒന്നടങ്കം അഭിമാനിക്കാവുന്ന നിമിഷം ആണിത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം