ബെവ്‍ ക്യൂ ആപ്പിന് പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Loading...

ബെവ്‍ ക്യൂ ആപ്പിന് പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന്റെ സഹയാത്രികന്റെ ഉടമസ്ഥതയിലുളള കമ്പനിയെ ആപ്ലിക്കേഷൻ തയ്യാറാക്കാൻ നിയമിച്ചതിൽ ദുരൂഹതയുണ്ട്.

ഐടി വകുപ്പിൽ അഴിമതി കൊടികുത്തി വാഴുന്നുവെന്നും ഡാറ്റ നശിപ്പിച്ചുവെന്ന സ്പ്രിംഗ്‌ളറിന്റെ വാദം വിശ്വസനീയമല്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഗുരുതരമായ അഴിമതിയും ക്രമക്കേടും നടത്താൻ സർക്കാർ സൗകര്യം ഒരുക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ആപ്പ് നിര്‍മിച്ച ഫെയര്‍കോഡ് കമ്പനിക്ക് മുന്‍പരിചയം ഉണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

സർക്കാർ ഇക്കാര്യം ഗൗരവമായി അന്വേഷിക്കണം. സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ട കാര്യമെന്ത്? അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഫെയർ കോഡിനെ മാറ്റി ഐടി മിഷനെ ഏൽപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം