എണ്ണ വില കുത്തനെ കൂടി…

Loading...

ആഗോളതലത്തില്‍ എണ്ണവിലയില്‍ വന്‍ വര്‍ധനവ് . കഴിഞ്ഞ ദിവസം സൗദിയിലെ എണ്ണ ഉല്‍പാദന കേന്ദ്ര ത്തില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് ഇന്ധന വില ഉയരുന്നത് . 28വർഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്. അസംസ്കൃത എണ്ണവില 20 ശതമാനം വർധിപ്പിച്ച് ബാരലിന് 70 ഡോളർ വരെ ‌എത്തി. 80 ഡോളർ വരെ വില വർധിക്കാനാണു സാധ്യത. ഈ ആക്രമണം സൗദിയുടെ ആകെ എണ്ണ ഉൽപാദനത്തിന്റെ പകുതി കുറച്ചിരുന്നു.

ആക്രമണമുണ്ടായ സൗദി ദേശീയ എണ്ണക്കമ്പനി അരാംകോയുടെ ബുഖ്‍യാഖിലും ഖുറൈസിലും കേന്ദ്രങ്ങളില്‍ ഉല്‍പാദനം നിര്‍ത്തിവച്ചെന്നു സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു. പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണയാണ് ഇതോടെ നഷ്ടമാവുക. പ്രതിദിന ആഗോള എണ്ണ ഉല്‍പാദനത്തിലെ ആറു ശതമാനമാണിത്.

Loading...