പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഉടന്‍ നിര്‍ബന്ധമാക്കില്ല; ആദ്യഘട്ടത്തില്‍ ബോധവത്ക്കരണം

Loading...

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറിലെ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗതവകുപ്പ് . ആദ്യഘട്ടത്തില്‍ ബോധവത്ക്കരണം നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് ധരിപ്പിക്കണമെന്നും കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി കഴിഞ്ഞ ദിവസം ഗതാഗത കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു . സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു നിര്‍ദ്ദേശം.

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റും കാറുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയിട്ടുള്ളതാണ് .എന്നാല്‍ , കേരളത്തില്‍ ഇത് പൂര്‍ണമായും നടപ്പിലാക്കിയിരുന്നില്ല.

ഇത്തരം യാത്രകളിലെ അപകടങ്ങളും മരണങ്ങളും സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതിന് പിന്നാലെ ഇവ നിയമലംഘനമായി കണക്കാക്കി ഇന്‍‍ഷുറന്‍സ് കമ്ബനികള്‍ നഷ്‍ടപരിഹാരം നല്‍കില്ലെന്ന നിലപാട് കൈക്കൊണ്ടതോടെ നിയമം കര്‍ശനമാക്കാന്‍ ഗതാഗതവകുപ്പ് ശ്രമം തുടങ്ങുകയായിരുന്നു. എന്നാല്‍ തീരുമാനം ധൃതിയില്‍ നടപ്പിലാക്കിയാല്‍ പ്രതിഷേധത്തിന് ഇടയാകുമെന്ന കാരണത്താല്‍ ആദ്യഘട്ടത്തില്‍ ബോധവത്കരണം നടത്താനാണ് നിലവിലത്തെ തീരുമാനം.

പാലാരിവട്ടം മേല്‍പ്പാലം അടിയന്തരമായി ഗതാഗതയോഗ്യമാക്കണം ; യുഡിഎഫും സമരത്തിന്

Loading...