സ്വപ്നമല്ല …..! നോട്ട് കൊണ്ടു പോയ ട്രക്കിന്റെ വാതില്‍ കാറ്റത്ത് തുറന്നു ; റോഡില്‍ നോട്ട് മഴ

Loading...

അറ്റ്‌ലാന്റ: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറന്‍സി കൊണ്ടു പോയ ട്രക്കിന്റെ വാതില്‍ തുറന്ന് റോഡില്‍ നോട്ടുമഴ. ഏകദേശം 1 ലക്ഷം ഡോളറാണ് (68,35,000 രൂപ) റോഡില്‍ വീണത്. വാഹനം പോയ വഴിയില്‍ നോട്ടുകള്‍ വീണു കിടക്കുന്നതും ആളുകള്‍ വാഹനം പെറുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

അറ്റ്‌ലാന്റ ഇന്റര്‍‌സ്റ്റേറ്റ് 285 ഹൈവേയിലാണ് സംഭവം. ഏകദേശം പതിനഞ്ചിലധികം കാറുകളിലെത്തിയവരാണ് നോട്ടുകള്‍ പെറുക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ഉദ്യോഗസ്ഥരും ട്രക്ക് ജീവനക്കാരും നോട്ടുകള്‍ പെറുക്കാന്‍ ശ്രമം നടത്തിയെങ്കിലും കുറച്ച് ഡോളറുകള്‍ മാത്രമാണ് കിട്ടിയത്. ചിലരൊക്കെ പണം തിരികെ നല്‍കിയിട്ടുമുണ്ട്.

ആളുകള്‍ക്കുണ്ടായ പ്രലോഭനം മനസിലാക്കാം, പക്ഷെ പണം എടുത്തത് മോഷണം തന്നെയാണ് തിരിച്ച് നല്‍കേണ്ടി വരും’ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നോട്ടുമഴയ്ക്കിടെ വാഹനങ്ങള്‍ നിര്‍ത്തിയത് അപകടമുണ്ടാകാതിരുന്നത് നല്ല കാര്യമാണെന്നും പൊലീസ് പറഞ്ഞു.

Loading...