നരേന്ദ്ര മോഡി ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരകനല്ല ഇന്ത്യന്‍ പ്രധാന മന്ത്രിയാണെന്ന് ഓര്‍മ്മ വേണം : ആനന്ദ് ശര്‍മ

Loading...

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരകനായല്ല ഹൂസ്റ്റണില്‍ പോയതെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയായാണെന്നും ഓര്‍മിക്കണമെന്ന് തുറന്നടിച്ച് രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ. മോദി മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടില്ല എന്ന ഇന്ത്യന്‍ നയത്തെയാണ് ലംഘിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ യു.എസുമായി നിഷ്പക്ഷബന്ധമാണ് സൂക്ഷിച്ചിട്ടുള്ളത്. ഡെമോക്രറ്റുകളോടോ റിപബ്ലിക്കന്‍മാരോടോ പ്രത്യേകമായി ഇന്ത്യ അനുഭാവം പുലര്‍ത്തിയിട്ടില്ല. മോദി ട്രംപിനായി വോട്ടര്‍ഭ്യഥിക്കുന്നത് ഇരു രാജ്യങ്ങളുടെയും ജനാധിപത്യ- പരമാധികാര അവകാശങ്ങളുടെ ലംഘനമാണെന്നാണ് ആനന്ദ് ശര്‍മ ട്വീറ്റ് ചെയ്തത്.

ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മോദി വാനോളം പുകഴ്ത്തിയിരുന്നു. വരുന്ന തെരെഞ്ഞെടുപ്പില്‍ വീണ്ടും ട്രംപിനെ വിജയിപ്പിക്കണമെന്ന് മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്നാണ് വരാന്‍ പോകുന്ന യു.എസ് തെരെഞ്ഞെടുപ്പിനെ സൂചിപ്പിച്ച് കൊണ്ട് മോദി വേദിയില്‍ പറഞ്ഞത്. മിനുട്ടുകള്‍ മാത്രം പരിപാടിയില്‍ പങ്കെടുക്കുമെന്ന് കരുതിയ ട്രംപ് മണിക്കൂറുകളോളം പരിപാടിയില്‍ പങ്കെടുത്തതും തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് എന്നാണ് കരുതുന്നത്. 2020 നവംബറിലാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം