കണ്ണൂരില്‍ പരീക്ഷയ്ക്ക് ചോദ്യ പേപ്പറുകള്‍ക്ക് പകരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് ഉത്തര സൂചിക

Loading...

കണ്ണൂര്‍: പരീക്ഷയ്ക്ക് ചോദ്യ പേപ്പറുകള്‍ക്ക് പകരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് ഉത്തര സൂചിക. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാംപസിലാണ് സംഭവം. മലയാളം പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ക്ക് പകരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തര സൂചിക ലഭിച്ചത്.

ബിഎ എല്‍എല്‍ബി അഞ്ചാം സെമസ്റ്റര്‍ മലയാളം പരീക്ഷക്കാണ് ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക നല്‍കിയത്. പരീക്ഷ തുടങ്ങി ചോദ്യപ്പേപ്പര്‍ നല്‍കുന്നതിനിടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ചോദ്യപേപ്പര്‍ മാറിയതിനെ തുടര്‍ന്ന് പരീക്ഷ റദ്ദ് ചെയ്തു.

Loading...