മുന്‍ഭാര്യയുടെ കൊലപാതകം ; പോലീസ് പ്രതിയാക്കിയതിനു പിന്നാലെ യുവാവ്‌ മരിച്ച നിലയില്‍

Loading...

കാനഡ : മുന്‍ഭാര്യയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയായി പൊലീസ് ആരോപിച്ചതിന് പിന്നാലെ ഇന്ത്യക്കാരനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 36കാരനായ രാകേഷ് പട്ടേലിനെയാണ് വെള്ളിയാഴ്ച ടൊറന്റോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാകേഷ് പട്ടേലിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. ജനുവരി 17നാണ് രാകേഷ് പട്ടേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജനുവരി 13നാണ് രാകേഷ് പട്ടേലിന്റെ മുന്‍ഭാര്യ ഹീരല്‍ പട്ടേല്‍ കൊല്ലപ്പെട്ടത്. 28കാരിയായ ഹീരല്‍ പട്ടേലിന്റെ കൊലപാതകത്തില്‍ പൊലീസ് മുഖ്യപ്രതിയായി സംശയിച്ചിരുന്നത് രാകേഷ് പട്ടേലിനെയായിരുന്നു.

രാകേഷ് പട്ടേലും ഹീരല്‍ പട്ടേലും ഒരേ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്ത് സ്വദേശികളായ ഇരുവരും ടൊറന്റോയില്‍ താമസിച്ചുവരികയായിരുന്നു.

അഞ്ചുവര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2019 ഓഗസ്റ്റിലാണ് ഇവര്‍ വേര്‍പിരിഞ്ഞത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം